ഐ ലീഗ്: സാല്‍ഗോക്കറിന് വിജയക്കുതിപ്പ്

കല്യാണി: ഐ ലീഗിൽ, ഈസ്റ്റ് ബംഗാളിനെതിരെ സാൽഗോക്ക൪ ഗോവക്ക് ആവേശ ജയം. മുൻചാമ്പ്യന്മാ൪ തമ്മിലുള്ള പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സാൽഗോക്ക൪, ബംഗാളിനെ വീ­ഴ്ത്തിയത്. ക൪മ തേസ്വേങ് (8), ഫ്രാൻസിസ് ഫെ­൪ണാണ്ടസ് (10), ക്ളിഫ്റ്റൻ ഡയസ് (60) എന്നിവരുടെ  ഗോളിലൂടെ ആദ്യഘട്ടത്തിൽ ഗോവൻ ടീം തക൪ത്താടിയെങ്കിലും ജെയിംസ് മോഗം (64), സെമിൻലൻ ഡോൻഗൽ (77) എന്നിവരുടെ ഗോളിലൂടെ എതിരാളികളെ വിറപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ കീഴടങ്ങിയത്. ഏഴ് കളികളിൽനിന്ന് 16 പോയൻറുള്ള സാൽഗോക്കറാണ് പട്ടികയിൽ ഒന്നാമത്.
സീസണിലെ തങ്ങളുടെ വിജയക്കുതിപ്പ് തുടരാൻ കച്ചകെട്ടിയിറങ്ങിയ സാൽഗോക്ക൪ എട്ടാം മിനിറ്റിൽതന്നെ ലക്ഷ്യംകണ്ടു. മത്സരത്തിൽ ആദ്യ അവസരം തുറന്നെടുത്തത് ബംഗാളായിരുന്നെങ്കിലും കളിയുടെ ഗതിക്ക് വിപരീതമായാണ് ഗോൾ വീണത്. 10ാം മിനിറ്റിൽ, വേഗംകൊണ്ട് എതി൪ പ്രതിരോധത്തെ കീഴടക്കി മുന്നേറിയ ഫ്രാൻസിസ്, ഗോളി അഭിജിത് മണ്ഡലിൻെറ തലക്കുമുകളിലൂടെയാണ് പന്ത് വലക്കുള്ളിലത്തെിച്ച് രണ്ടാം ഗോൾ നേടി. മൂന്ന് മിനിറ്റിനകം മോഗയിലൂടെ ഗോൾ മടക്കി ബംഗാൾ മത്സരത്തിലേക്ക് തിരിച്ചത്തെി. പകരക്കാരൻ ബാൽജിത് സാഹ്നിയുമായി ചേ൪ന്നുള്ള മുന്നേറ്റത്തിനൊടുവിലാണ് മോഗയുടെ ഗോൾ പിറന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.