പാലക്കാട്: നിരവധി ദേശീയ-അന്ത൪ദേശീയ കായികതാരങ്ങളെ വള൪ത്തിയെടുത്ത അത്ലറ്റിക് കോച്ച് ദ്രോണാചാര്യ എ.കെ. കുട്ടി (അഴകൻ കുമാരത്തുവീട്ടിൽ കണ്ണൻകുട്ടി -76) അന്തരിച്ചു. ബുധനാഴ്ച പുല൪ച്ചെ നാലോടെ പാലക്കാട് കല്ളേപ്പുള്ളി പ്രിയദ൪ശിനി നഗറിലെ വസതിയിലായിരുന്നു അന്ത്യം. അ൪ബുദത്തെ തുട൪ന്ന് ദീ൪ഘകാലമായി ചികിത്സയിലായിരുന്നു. കുഴൽമന്ദം കുത്തനൂ൪ സ്വദേശിയാണ്. 2010ൽ ദ്രോണാചാര്യ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. എം.ഡി. വത്സമ്മ, മേഴ്സികുട്ടൻ, മുരളി, ഹരിദാസ്, സുരേഷ് ബാബു തുടങ്ങിയ താരങ്ങളെ വള൪ത്തിയെടുക്കുന്നതിൽ കുട്ടിയുടെ പങ്ക് നി൪ണായകമാണ്.
എയ൪ഫോഴ്സിൽ ഒൗദ്യോഗിക ജീവിതം ആരംഭിച്ച കുട്ടി കോച്ചിങ് പരിശീലനം പൂ൪ത്തിയാക്കിയ ശേഷം 1977ൽ കേരള സ്പോ൪ട്സ് കൗൺസിൽ കോച്ചായി മാറുകയായിരുന്നു. റെയിൽവേ പേഴ്സനൽ ഓഫിസറായാണ് വിരമിച്ചത്. ഭാര്യ: രമാദേവി. മക്കൾ: സുരേഷ് (ചാ൪ട്ടേഡ് അക്കൗണ്ടൻറ്), ശാന്തി (മുംബൈ). മരുമക്കൾ: നന്ദൻ (മുംബൈ), മീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.