ലിവര്‍പൂളിന് തോല്‍വി; എവര്‍ട്ടന് ജയം

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ ശക്തരായ ലിവ൪പൂളിന് സീസണിലെ ആദ്യ തോൽവി. രണ്ടാം പകുതിയുടെ ഏഴാം മിനിറ്റിൽ  ക്രൊയേഷ്യൻ താരം  ഡിയജാൻ ലോവേൺസ് നേടിയ ഏകഗോളിൽ സതാംപ്ടണാണ് ലിവ൪പൂളിനെ അട്ടിമറിച്ചത്.
കളിയിലുടനീളം ആധിപത്യം പുല൪ത്തിയ ലിവ൪പൂൾ സമനിലക്കായി കിണഞ്ഞുശ്രമിച്ചെങ്കിലും പൊരുതി നിന്ന സതാംപ്ടൺ വിജയം സ്വന്തമാക്കുകയായിരുന്നു. അതേസമയം,  ഒരു ഗോളിന് പിന്നിൽ നിന്നശേഷം ഉജ്ജ്വലമായി തിരിച്ചത്തെിയ എവേ൪ട്ടൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തി. ലിഫ്ടോൻ ബെയിനിസ് (62,83), ലൂകാകു (85) എന്നിവരായിരുന്നു എവേ൪ട്ടനായി സ്കോ൪ ചെയ്തത്. മോറിസൻ, നോബ്ൾ എന്നിവ൪ വെസ്റ്റ്ഹാമിനായി വലകുലുക്കി.  മറ്റു മത്സരങ്ങളിൽ ഹൾ സിറ്റി 3-2ന് ന്യൂകാസിലിനെയും വെസ്്റ്റ് ബ്രോംവിച്ച് 3-0ത്തിന് സണ്ട൪ലൻഡിനെയും  ആസ്റ്റൺ വില്ല 1-0ത്തിന് നോ൪വിച് സിറ്റിയെയും പരാജയപ്പെടുത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.