ബോക്സിങ് താരം കെന്‍ നോര്‍ട്ടന്‍ അന്തരിച്ചു

ന്യൂയോ൪ക്ക്: പ്രശസ്ത അമേരിക്കൻ ബോക്സിങ് താരം കെൻ നോ൪ട്ടൻ അന്തരിച്ചു. 11വ൪ഷം ബോക്സിങ് റിങ്ങിൽ നിറഞ്ഞു നിന്ന കെൻ നോ൪ട്ടൻ ലോക ചാമ്പ്യനായിരുന്ന മുഹമ്മദലിയെ രണ്ടു തവണ ഇടിച്ചു വീഴ്ത്തിയാണ് ലോക ശ്രദ്ധ നേടിയത്. ഏറെ നാളായി പക്ഷാഘാതം ബാധിച്ച് കിടപ്പിലായ നോ൪ട്ടൻ (70) ലാസ് വേഗാസിലാണ് അന്തരിച്ചത്. അനുകരിക്കാൻ കഴിയാത്ത സിദ്ധികളുടെ ഉടമയാണ് നോ൪ട്ടൻ എന്ന് മുഹമ്മദലി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നോ൪ട്ട മികച്ച എതിരാളിയാണെന്നും അദ്ദേഹത്തോട് ഇനി ഏറ്റുമുട്ടാൻ സന്നദ്ധനല്ലെന്നും മുഹമ്മദലി പറഞ്ഞിരുന്നു.
മാരകമായ പഞ്ചുകളുടെ തന്ത്രപൂ൪വ്വമായ പ്രതിരോധങ്ങളുടെയും ഉടമായായിരുന്നു നോ൪ട്ടൻ.
1970 മുതൽ 1981 വരെ ബോക്സിങ് റിങ്ങിൽ സജീവമായിരുന്ന നോ൪ട്ടൻ 1986ലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതോടെയാണ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.