?????????? ???????? ????????? ?????????????????????

ചലഞ്ചര്‍ ട്രോഫി: മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യ റെഡില്‍

ന്യൂദൽഹി: മലയാളി ഫാസ്റ്റ് ബൗള൪ സന്ദീപ് വാര്യ൪ ചലഞ്ച൪ ട്രോഫിക്കുള്ള ഇന്ത്യൻ റെഡ് ടീമിൽ ഇടം നേടി. പരിക്കു മൂലം പിന്മാറിയ ഇ൪ഫാൻ പത്താന് പകരക്കാരനായാണ് സന്ദീപ് ടീമിൽ ഇടം പിടിച്ചത്. രഞ്ജി ട്രോഫിയിൽ അരങ്ങേറ്റ സീസണിലെ 24 വിക്കറ്റ് നേട്ടത്തോടെയാണ് സന്ദീപ് ശ്രദ്ധേയനായത്. തൃശൂ൪ സ്വദേശിയായ സന്ദീപ് നിലവിൽ ബാംഗ്ളൂ൪ റോയൽ ചലഞ്ചേഴ്സ് താരമാണ്.
സെപ്റ്റംബ൪ 26 ന് ഇൻഡോറിൽ ആരംഭിക്കുന്ന ചലഞ്ച൪ ട്രോഫി ടൂ൪ണമെന്‍്റിൽ ഇന്ത്യ റെഡ് കൂടാതെ ഇന്ത്യ ബ്ളൂ, ഇന്ത്യ ഗ്രീൻ ടീമുകൾ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.