പ്രിട്ടോറിയ: ദക്ഷിണാഫ്രിക്ക ‘എ’ ക്കെതിരായ അനൗദ്യോഗിക ചതു൪ദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ‘എ’ക്ക്് 121 റൺസിൻെറ ദയനീയ തോൽവി. ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയിൽ സമനിലയിലായി. രണ്ടാം ഇന്നിങ്സിൽ 307 റൺസിൻെറ വിജയലക്ഷ്യം പിന്തുട൪ന്ന ഇന്ത്യയെ 185 റൺസിന് പുറത്താക്കാൻ ആതിഥേയ൪ക്ക് കഴിഞ്ഞു. സ്കോ൪: ആഫ്രിക്ക 341. 166 (ഡിക്ളയ൪). ഇന്ത്യ 201, 185.
ഒരു വിക്കറ്റിന് മൂന്ന് റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ നിരയിൽ അ൪ധശതകം നേടിയ അജിൻക്യ രഹാനെ (86), വൃദ്ധിമാൻ സാഹ (77) എന്നിവരൊഴിച്ച് മറ്റാ൪ക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല. ബ്യൂറൻ ഹെൻറിറിക്സിൻെറ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യൻ ബാറ്റിങ്ങിൻെറ നടുവൊടിച്ചത്.
നാല് വിക്കറ്റ് നേടിയ സൈമൺ ഹാ൪മ൪ മികച്ച പിന്തുണ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.