ഹാംബനറ്റോറ്റ: ശ്രീലങ്കയിൽനിന്നേറ്റ ഏകദിന പരമ്പരയിലെ ദയനീയ തോൽവിക്ക് ദക്ഷിണാഫ്രിക്ക പകരംവീട്ടി. ട്വൻറി20 പരമ്പര ദക്ഷിണാഫ്രിക്കക്ക്. രണ്ടാം മത്സരത്തിൽ 22 റൺസിനായിരുന്നു വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദ൪ശക൪ നിശ്ചിത ഓവറിൽ ആറ് വിക്കറ്റിന് 145 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ ലങ്കക്ക് കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തിൽ ഓൾറൗണ്ട് പ്രകടനത്തോടെ വിജയമൊരുക്കിയ ജെ.പി. ഡുമിനി 30 റൺസുമായി രണ്ടാം മത്സരത്തിലും തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.