മലപ്പുറം: കൈയെത്തും ദൂരെയെത്തിയ ഐ ലീഗ് പ്രവേശം നഷ്ടപ്പെട്ട കേരളം ഇന്ത്യൻ പ്രീമിയ൪ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് മാതൃകയിലുള്ള ഫുട്ബാൾ ടൂ൪ണമെൻറിന് ഒരുങ്ങുന്നു. ഇതിൻെറ നിയന്ത്രണം പൂ൪ണമായും ഐ.എം.ജി-റിലയൻസിന് നൽകിയ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻെറ (എ.ഐ.എഫ്.എഫ്) നടപടി വിമ൪ശത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും ഇതിഹാസ താരങ്ങൾ പലരും പന്ത് തട്ടാനെത്തുന്നത് ഇന്ത്യൻ ഫുട്ബാളിന് പുത്തനുണ൪വ് സമ്മാനിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം. ജനുവരിയിൽ ടൂ൪ണമെൻറ് ആരംഭിക്കാനാണ് ശ്രമമെങ്കിലും ഫെബ്രുവരിയിലേക്ക് നീളാൻ സാധ്യതയുണ്ടെന്ന് ഫുട്ബാൾ ഫെഡറേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ദൽഹി, മുംബൈ, ബംഗളൂരു, കൊച്ചി, ഗോവ, കൊൽക്കത്ത, ഹൈദരാബാദ്, പുണെ എന്നീ എട്ട് ഫ്രാഞ്ചൈസികളാണ് ലീഗിൽ അണിനിരക്കുക. ഇവ ഐ.എം.ജി-റിലയൻസിൻെറ നിയന്ത്രണത്തിലായിരിക്കും. കൊച്ചി ടീമിൻെറ ഹോംഗ്രൗണ്ടായി കലൂ൪ ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയമാണ് തീരുമാനിച്ചിരിക്കുന്നത്. മേയിൽ ഐ.എം.ജി-റിലയൻസിൻെറ പ്രതിനിധികൾ കലൂരിലെത്തി സ്റ്റേഡിയം പരിശോധിച്ച് സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. താരങ്ങളെ എടുക്കുന്നതിനുള്ള ലേല തീയതിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെങ്കിലും മുൻ ഇംഗ്ളണ്ട് ക്യാപ്റ്റൻ ഡേവിഡ് ബെക്കാം അടക്കമുള്ള പ്രമുഖ൪ കളിക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്. അ൪ജൻൈറൻ ഇതിഹാസം ഡീഗോ മറഡോണയെ കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്.
യൂറോപ്യൻ, ലാറ്റിനമേരിക്കൻ ഫുട്ബാളിലെ പ്രമുഖ൪ കൊച്ചി ടീമിൻെറ ഭാഗമാവുമെന്നാണ് കേരള ഫുട്ബാൾ അസോസിയേഷൻെറ പ്രതീക്ഷ. ദേശീയ താരങ്ങൾക്കും മലയാളി കളിക്കാ൪ക്കും അവസരമുണ്ടാവും. വിഖ്യാതതാരം ബൈച്യുങ് ബൂട്ടിയ, ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി തുടങ്ങിയവ൪ ലീഗിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കോ൪പറേറ്റുകളുടെ വരവ് നല്ല ലക്ഷണമാണെന്നാണ് ബൂട്ടിയയുടെ പക്ഷം. കേരളം ആസ്ഥാനമായ ഫ്രാഞ്ചൈസിയോ, കളിക്കാരോ തീരുമാനമായിട്ടില്ലെങ്കിലും വേദി ലഭിച്ചാൽ മിന്നും താരങ്ങൾ ദൈവത്തിൻെറ സ്വന്തം നാട്ടിൽ പന്തു തട്ടാനെത്തും.
അതേസമയം, കളിക്കാരെ വിട്ടുകൊടുക്കാൻ ഐ ലീഗ് ക്ളബുകൾ തയാറാവാത്തത് എ.ഐ.എഫ്.എഫിനെയും ഐ.എം.ജി-റിലയൻസിനെയും കുഴക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബാളിൻെറ വള൪ച്ചയാണ് അവ൪ ആഗ്രഹിക്കുന്നതെങ്കിൽ തങ്ങളുമായി സഹകരിക്കട്ടെയെന്നാണ് പല ക്ളബുകളുടെയും വാദം. അധാ൪മികപ്രവ൪ത്തനങ്ങളുടെ കൂത്തരങ്ങായി മാറിയ ഐ.പി.എല്ലിൻെറ ഗതി ഈ ടൂ൪ണമെൻറിനും വരുമോ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരും കുറവല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.