ശ്രീശാന്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ‘മോക്ക’ ചുമത്താനാവില്ളെന്ന് അഭിഭാഷകര്‍

 ന്യൂദൽഹി: ഒത്തുകളിച്ചതിന് അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ തീ൪പ്പായില്ല. ദൽഹി സാകേത് അഡീ. സെഷൻസ് കോടതിയിൽ നടക്കുന്ന വാദം തിങ്കളാഴ്ച തുടരും. ശ്രീശാന്തിനെതിരെ  കരിനിയമമായ ‘മോക്ക’ ചുമത്തിയത് നീതീകരിക്കാനാവില്ളെന്ന് അഭിഭാഷക൪ വാദിച്ചു.  മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മോക്ക പ്രയോഗിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. തെളിവുകളുടെ ബലമില്ലാത്ത കേസാണിതെന്നും ശ്രീശാന്തിന് ജാമ്യം നൽകണമെന്നും താരത്തിൻെറ അഭിഭാഷക൪ ആവശ്യപ്പെട്ടപ്പോൾ അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകുന്നതിനെ പൊലീസ് ശക്തമായി എതി൪ത്തു.
വാതുവെപ്പ് കേസിലെ 18 പ്രതികളുടെ ജാമ്യഹരജിയാണ് വെള്ളിയാഴ്ച പരിഗണിച്ചത്. ശ്രീശാന്ത്, കൂട്ടുകാരൻ ജിജു ജനാ൪ദനൻ, രാജസ്ഥാൻ റോയൽസിലെ സഹതാരം അങ്കിത് ചവാൻ തുടങ്ങി എട്ടുപേരുടെ വാദം പൂ൪ത്തിയായി. ശേഷിക്കുന്ന 10 പേരുടെ വാദം തിങ്കളാഴ്ച പൂ൪ത്തിയാക്കണമെന്ന് ജഡ്ജി വിനയ്കുമാ൪ ഖന്ന നി൪ദേശിച്ചു. വാദം പൂ൪ത്തിയായ ശേഷം തിങ്കളാഴ്ച തന്നെയോ, അടുത്ത ദിവസമോ  വിധിയുണ്ടായേക്കും.  
ജിജു ജനാ൪ദനനും വാതുവെപ്പുകാരും തമ്മിലുള്ള ഫോൺ സംഭാഷണം, ജിജു കരാറുകാരന് ഉറപ്പുനൽകിയതു പോലെ ശ്രീശാന്ത് മൈതാനത്ത് കളിച്ചതിൻെറ വീഡിയോ ദൃശ്യം,  ടീം ഹോട്ടലിൽ  ജിജുവിനൊപ്പമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ ശ്രീശാന്ത്  ഒത്തുകളി സംഘത്തിൻെറ ഭാഗമാണെന്നതിന് തെളിവാണ്. ശ്രീശാന്തിന് വാതുവെപ്പുകാരുമായുള്ള ബന്ധം  സഹതാരം സിദ്ധാ൪ഥ് ത്രിവേദി കോടതി മുമ്പാകെ നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.  ശ്രീശാന്തിന് ഒത്തുകളിയിലൂടെ ലഭിച്ചതെന്നു കരുതുന്ന അഞ്ചരലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. മോക്ക നിയമപ്രകാരം കുറ്റം ചുമത്തിയയാളെ 90 ദിവസം വരെ ജാമ്യമില്ലാതെ കസ്റ്റഡിൽ വെക്കാം. വേണമെങ്കിൽ കസ്റ്റഡി 180 ദിവസം വരെ നീട്ടാം. അതിനാൽ, ഈ ഘട്ടത്തിൽ ജാമ്യം പരിഗണിക്കരുതെന്നും  പൊലീസ് വാദിച്ചു. പൊലീസിൻെറ വാദം  ശ്രീശാന്തിന് വേണ്ടി ഹാജരായ മുതി൪ന്ന അഭിഭാഷകൻ പിനാകി മിശ്ര തള്ളി. ദൽഹിയിലോ മഹാരാഷ്ട്രയിലോ നടന്ന കുറ്റകൃത്യങ്ങളിൽ മാത്രമാണ് മോക്ക നിയമപ്രകാരം കേസെടുക്കുന്നത്. ശ്രീശാന്ത് ഒത്തുകളിച്ചതായി ആരോപിക്കുന്ന മത്സരം മൊഹാലിയിലാണ് നടന്നത്. അതുകൊണ്ടുതന്നെ ശ്രീശാന്തിനെതിരെ മോക്ക ചുമത്താൻ കഴിയില്ല.
 വാതുവെപ്പ് കേസിൽ പിടിയിലായവ൪ക്കെതിരെ മുംബൈ പൊലീസ് മോക്ക പ്രയോഗിച്ചിട്ടില്ല. അധോലോക സംഘവുമായി ശ്രീശാന്തിന് ഒരു ബന്ധവുമില്ളെന്ന് പൊലീസ് കമീഷണ൪ തന്നെ പറയുന്നു. കേസിന് പ്രശസ്തി കിട്ടാൻ വേണ്ടിയാണ്  ശ്രീശാന്തിനെ കുടുക്കിയത്.
ഒത്തുകളിച്ചതായി പൊലീസ് വാദിക്കുന്ന ഓവറിൽ ശ്രീശാന്തിൻെറ പ്രകടനം മികച്ചതാണ്. ആദ്യ നാല് ബോളിൽ വിട്ടുകൊടുത്തത് അഞ്ച് റൺസ് മാത്രം. ഇതിൽ രണ്ടുപന്തിൽ റണ്ണൊന്നും പിറന്നതുമില്ല. ലോകോത്തര ബാറ്റ്സ്മാനായ ആഡം ഗിൽക്രിസ്റ്റ് അവസാന രണ്ട് പന്തുകളിൽ ബൗണ്ടറി നേടിയത് തികച്ചും സ്വാഭാവികം. ഈ പന്തുകൾ പോലും മികച്ചതാണെന്നാണ് കമൻേററ്റ൪മാ൪ പറഞ്ഞത്. ഒരു ഓവറിൽ നിശ്ചിത റൺ വിട്ടുകൊടുക്കുമെന്ന് ഒരു ഫാസ്റ്റ് ബൗള൪ക്കും ഉറപ്പ് നൽകാനാവില്ല. അരയിൽ ടവൽ തിരുകി വാതുവെപ്പുകാ൪ക്ക് ശ്രീശാന്ത് അടയാളം നൽകിയെന്ന  വാദം നിലനിൽക്കില്ല. ശ്രീശാന്ത് ഉൾപ്പെടെ മിക്ക കളിക്കാരും പലകുറി അങ്ങനെ ചെയ്തിട്ടുണ്ട്.  ശ്രീശാന്ത് വാതുവെപ്പുകാരുടെ പണം കൈപ്പറ്റിയെന്ന്  സ്ഥാപിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ളെന്നും പിനാകി മിശ്ര ചൂണ്ടിക്കാട്ടി.
 വാതുവെപ്പ് മോക്കയുടെ പരിധിയിൽ വരുന്ന കുറ്റമല്ളെന്ന് ജിജുവിൻെറയും അങ്കിത് ചവാൻെറയും അഭിഭാഷക൪ പറഞ്ഞു. ശ്രീശാന്തിനുവേണ്ടി പ്രശസ്ത അഭിഭാഷകനായ കെ.രാംകുമാറും ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.