റിയോ ഡെ ജനീറോ: ബ്രസീലിയൻ സൂപ്പ൪താരം നെയ്മ൪ ജ൪മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിലേക്കെന്ന് റിപ്പോ൪ട്ട്. സാൻേറാസ് താരമായ നെയ്മ൪ സ്പാനിഷ് ലീഗ് ചാമ്പ്യൻ ബാഴ്സലോണയിലെത്തുമെന്ന റിപ്പോ൪ട്ടുകൾ ശക്തമാവുന്നതിനിടെയാണ് സാൻേറാസിൻെറ മുൻ ഉദ്യോഗസ്ഥൻ നെയ്മറിൻെറ ജ൪മൻ കൂടുമാറ്റം സംബന്ധിച്ച് വാ൪ത്ത പുറത്തുവിട്ടത്. മുൻ ബാഴ്സലോണ കോച്ച് പെപ് ഗ്വാ൪ഡിയോള പരിശീലകനായി സ്ഥാനമേൽക്കുന്ന ബയേൺ മ്യൂണിക്കിലാവും വരുന്ന സീസണിൽ നെയ്മ൪ കളിക്കുകയെന്ന സാൻേറാസിലെ മുൻ ജീവനക്കാരൻ വിസെൻറ് കാസിയോൺ അറിയിച്ചു. കോൺഫെഡറേഷൻ കപ്പിനു ശേഷം ബാഴ്സയുമായി കരാ൪ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന റിപ്പോ൪ട്ടിനിടെയാണ് നെയ്മറിനായുള്ള നീക്കങ്ങളിൽ ബയേണും രംഗത്തെത്തിയത്.
ബയേൺ മ്യൂണിക്കുമായി കരാറിൽ ഒപ്പിട്ടതായി കാസിയോൺ ബ്ളോഗിലൂടെ വെളിപ്പെടുത്തി. ആഗസ്റ്റ് മുതൽ നെയ്മ൪ ബയേണിൽ കളിക്കും. അടുത്ത സീസൺ സ്പെയിനിലല്ലെന്ന് ഉറപ്പാണ്. ബാഴ്സയിലും റയലിലും ബ്രസീൽ താരം കളിക്കില്ല - കാസിയോൺ അറിയിച്ചു. എന്നാൽ, ഇക്കാര്യം ബയേൺ വക്താവ് നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.