ഓൾഡ്ട്രാഫോഡ്: ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റ൪ യുനൈറ്റഡ്സിറ്റി പോരാട്ടത്തിൽ സിറ്റിക്ക് ജയം. ചൊവ്വാഴ്ച പുല൪ച്ചെ ഓൾഡളട്രാഫോഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്.
കളിയുടെ 52ാം മിനിറ്റിൽ ജെയിംസ് മിൽനറാണ് സിറ്റിക്കുവേണ്ടി ആദ്യ ഗോൾ നേടിയത്. ഏഴ് മിനിറ്റിനുശേഷം, വിൻസെൻറ് കമ്പാനിയുടെ സെൽഫ് ഗോളിലൂടെ യുനൈറ്റഡ് സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങിയ അ൪ജന്‍്റൈൻ താരം സെ൪ജിയോ അഗ്യൂറോയാണ് സിറ്റിയുടെ വിജയ ഗോൾ നേടിയത്.
31 കളികളിൽ നിന്നായി 77 പോയിന്‍്റുള്ള യുനൈറ്റഡാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളിൽ നിന്നായി 65 പോയിന്‍്റ് നേടിയ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.