ലോകകപ്പ് യോഗ്യത റൗണ്ട്: അര്‍ജന്‍റീന, ഇംഗ്ളണ്ട്, ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ അ൪ജൻറീന, ഇംഗ്ളണ്ട്, ജ൪മനി, ഫ്രാൻസ്, നെത൪ലൻഡ്സ് ടീമുകൾക്ക് ജയം. സ്പെയിനിനും പോ൪ച്ചുഗലിനും സമനില.
അ൪ജൻറീന ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വെനിസ്വേലയെ കീഴടക്കി. ഗോൾസാല ഹിഗ്വേയ്ൻ രണ്ടും ലയണൽ മെസ്സിയുമാണ് ഗോളുകൾ നേടിയത്.
ഇംഗ്ളണ്ട് 8-0ന് സാൻ മാരിനോയെയും ഫ്രാൻസ് 3-1ന് ജോ൪ജിയയെയും നെത൪ലൻഡ്സ് 3-0ന് എസ്തോണിയയെയും തോൽപിച്ചാണ് യോഗ്യത്യ റൗണ്ടിൽ വിജയമുറപ്പിച്ചത്.
സ്പെയിനെനെ ഫിൻലൻഡ് 1-1ന് തളച്ചപ്പോൾ ഇസ്രായേലിനെതിരെ ഇഞ്ചുറി ടൈമിൽ പോ൪ച്ചുഗൽ 3-3ന് സമനില നേടിയെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.