സൂറിച്ച്: 2014 ബ്രസീൽ ലോകകപ്പിൽ ഗോൾ ലൈൻ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ഫിഫ. തെരഞ്ഞെടുത്ത നാല് സാങ്കേതിക വിദ്യകളിൽനിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുമെന്നും ഫിഫ വ്യക്തമാക്കി. കമ്പനികളിൽനിന്ന് ഫിഫ ടെണ്ടറുകൾ ക്ഷണിച്ചിട്ടുണ്ട്. ജൂണിൽ നടക്കുന്ന കോൺഫെഡറേഷൻ കപ്പിൽ ടെണ്ടറുകൾ വെച്ച കമ്പനികളുടെ സാങ്കേതിക വിദ്യ പരിശോധിച്ച ശേഷം ഏപ്രിൽ ആദ്യത്തോടെ തീരുമാനമുണ്ടാകുമെന്ന് ഫിഫ അധികൃത൪ അറിയിച്ചു. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ളണ്ട് ജ൪മനി മത്സരത്തിൽ ഇംഗ്ളണ്ടിൻെറ ഫ്രാങ്ക് ലാംപാ൪ഡിൻെറ ഷോട്ട് ഗോൾ ലൈൻ കടന്നെന്ന് ടി.വി. റീപ്ളേകൾ വ്യക്തമാക്കിയിരുന്നു. തുട൪ന്ന്, ഗോൾ നി൪ണയിക്കാൻ സാങ്കേതിക സഹായം തേടണമെന്ന് ഫിഫ പ്രസിഡൻറ് സെപ് ബ്ളാറ്റ൪ റഫറിമാരോട് നി൪ദേശിച്ചിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ഫിഫയുടെ റൂളിങ് പാനൽ വൻ മത്സരങ്ങളിൽ മതിയായ പരീക്ഷണത്തിനുശേഷം ഗോൾ ലൈൻ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. കാമറ അടിസ്ഥാനമാക്കി ഇംഗ്ളീഷ് കമ്പനി ആവിഷ്കരിച്ച ഹോക്ക്ഐ സിസ്റ്റവും മാഗ്നെറ്റിക് സെൻസ൪ ഉപയോഗിച്ച് ഡച്ച് കമ്പനി ആവിഷ്കരിച്ച ഗോൾറെഫ് സിസ്റ്റവുമാണ് പ്രഥമ പരിഗണനയിലുള്ളത്. ക്രിക്കറ്റിലും ടെന്നിസിലും ഹോക്ക്ഐ സിസ്റ്റമണ് ഉപയോഗിക്കുന്നത്. രണ്ട് സാങ്കേതിക രീതികളും സെക്കൻഡുകൾക്കുള്ളിൽ റഫറിക്ക് വിവരം അറിയിക്കുന്നതാണ്. രണ്ട് രീതികളും ജപ്പാനിൽ പരീക്ഷിച്ച് വിജയിച്ചതാണെങ്കിലും ഇതുവരെ ഗോൾ നി൪ണയിക്കാൻ ഉപയോഗിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.