ഇര്‍ഫാന്‍െറ ഒളിമ്പിക്് സ്വപ്നങ്ങള്‍ക്ക് കൂട്ടായി ഒ.ജി.ക്യു

മുംബൈ: ഒളിമ്പ്യൻ കെ.ടി ഇ൪ഫാൻെറ ഒളിമ്പിക്സ് മെഡൽ മോഹങ്ങൾക്ക് നിറം പകരാൻ  ഒളിമ്പിക് ഗോൾഡ് ക്വസ്റ്റിൻെറ കൂട്ട്. ആസ്തി വിറ്റ് ലണ്ടൻ ഒളിമ്പിക്സിന് പരിശീലിക്കാൻ പോയ മലപ്പുറംകാരൻ കോലോത്തും തൊടി ഇ൪ഫാൻെറ പ്രതിഭ കണ്ടറിഞ്ഞ ഒ.ജി.ക്യു ഫൗണ്ടേഷനാണ് പിന്തുണയുമായി രംഗത്തെത്തിയത്. ബാഡ്മിൻറൺ താരം പ്രകാശ് പദുകോണും ബില്യാ൪ഡ്സ് ചാമ്പ്യൻ ഗീത് സേഥിയും നേതൃത്വം നൽകുന്ന സംഘടനയാണ് ഇ൪ഫാന് സഹായം വാഗ്ദാനം നൽകിയത്. ഇ൪ഫാനെ കൂടാതെ ഷൂട്ടിങ് താരം അമൻ പ്രീത് സിങ്ങിനും ജാവലിൻ  താരം രാജേഷ് ബിന്ദിനും  ഒ.ജി.ക്യു തങ്ങളുടെ ഒളിമ്പിക്സ് മെഡൽ പ്രയാണത്തിലേക്ക് ചേ൪ത്തു.
2012 ലണ്ടൻ ഒളിമ്പിക്സിൽ നടത്ത മത്സരത്തിൽ ദേശീയ റെക്കോഡ് സമയത്തോടെ  പത്താം സ്ഥാനത്തെത്തിയ ഇ൪ഫാൻെറ പ്രകടനം ശ്രദ്ധേയമായിരുന്നു.
ഒ.ജി.ക്യു.വിൽ അംഗമായതിൽ അതിയായ സന്തോഷമുണ്ടെന്ന് പട്യാലയിലെ ക്യാമ്പിലുള്ള മദ്രാസ് റെജിമെൻറിലെ ഹവിൽദാ൪ കൂടിയായ ഇ൪ഫാൻ പ്രതികരിച്ചു. രാജ്യത്തിനുവേണ്ടി ഞാൻ മികച്ച പ്രകടനം നടത്തും. 2016ൽ റിയോയിൽ സ്വ൪ണമാണ് ലക്ഷ്യം. അതിന് ഇപ്പോൾ ഒരുങ്ങേണ്ടതുണ്ട്. കായികക്ഷമത നിലനി൪ത്താനും കൂടുതൽ പരിശീലനത്തിനും ഒ.ജി.ക്യുവിൻെറ സൗകര്യങ്ങൾ ഫലപ്രദമാവും -ഇ൪ഫാൻ പറഞ്ഞു.  ടിൻറു ലൂക്കയാണ് ഇ൪ഫാനു മുമ്പ്  ഒ.ജി.ക്യുവിൻെറ സഹായം ലഭിച്ച മലയാളി താരം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.