ആവി എന്‍ജിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സ്വന്തം

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇനി മുതൽ ആവി എൻജിനും. സ്റ്റേഷൻെറ 125ാം വാ൪ഷികാഘോഷത്തിൻെറ ഭാഗമായാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള നാരോ ഗേജ് എൻജിൻ എത്തിയത്.
സ്റ്റേഷൻെറ നാലാം പ്ളാറ്റ്ഫോമിന് സമീപത്തെ പൂന്തോട്ടത്തിനടുത്ത് പ്രത്യേകം തയാറാക്കിയ പാളത്തിലാണ് എൻജിൻ സ്ഥാപിച്ചിരിക്കുന്നത്. ജനുവരി രണ്ടിന് കേന്ദ്ര റെയിൽവേമന്ത്രി പവൻകുമാ൪ ബൻസാൽ ഉദ്ഘാടനം ചെയ്യുന്നതോടെ വ൪ഷങ്ങളോളം നോ൪ത് ഫ്രോൻറിയ൪ റെയിൽവേയുടെ ഭാഗമായിരുന്ന ആവി എൻജിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സ്വന്തമാകും. ഉദ്ഘാടനത്തിനുശേഷമേ പൊതുജനങ്ങൾക്ക് കാണാൻ അവസരം ലഭിക്കൂ.
ട്രെയിൻ അറ്റകുറ്റപ്പണി നടത്തുന്ന തിരുച്ചിറപ്പള്ളിയിലെ ഗോൾഡൻ റോക്കിൽ നിന്നാണ് എൻജിൻ കോഴിക്കോട്ട് എത്തിച്ചത്. ഇംഗ്ളണ്ടിൽ നി൪മിച്ച ട്രെയിൻ 1892ലാണ് ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകുന്നത്. ഡാ൪ജിലിങ്-ന്യൂജയ്പാൽ ഗുഡി റൂട്ടിലായിരുന്നു 1998 വരെ സ൪വീസ് നടത്തിയത്. പിന്നീട് പഴക്കം മൂലം തിരുച്ചിറപ്പള്ളിയിലെ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. തിരുച്ചിറപ്പള്ളിയിൽനിന്ന് ട്രെയില൪ ലോറിയിലാണ് എൻജിൻ കോഴിക്കോട്ടെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.