സംസ്ഥാന പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നു - ആര്‍. ചന്ദ്രശേഖരന്‍

പത്തനംതിട്ട: ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം സംസ്ഥാന സ൪ക്കാറിൻെറ ജനോപകാരപ്രദമായ പല പദ്ധതികളും അട്ടിമറിക്കപ്പെടുന്നതായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആ൪. ചന്ദ്രശേഖരൻ വാ൪ത്താ സമ്മേളനത്തിൽ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ചില നിഗൂഢ താൽപ്പര്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പുതിയ വ്യവസായങ്ങൾ സംസ്ഥാനത്ത് വരുന്നതിൽ പല തടസ്സങ്ങളും നിലനിൽക്കുന്നു. സ്വപ്ന പദ്ധതികൾ പോലും അവതാളത്തിലായി. പദ്ധതികൾക്ക് കാലതാമസം വരുത്താൻ സി.പി.എം ശ്രമിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ സമ്പ്രദായത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.