വോട്ട് പ്രാദേശികമല്ല; രാജ്യത്തിനുള്ള സന്ദേശം –ശശി തരൂര്‍

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങള്‍ മാത്രം നോക്കി നല്‍കേണ്ട വോട്ടല്ല ഇത്തവണത്തേതെന്നും രാജ്യത്തിന് നല്‍കുന്ന സന്ദേശം കൂടിയാണ് വോട്ടിലൂടെ പ്രതിഫലിക്കേണ്ടതെന്നും മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എം.പി പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ അവലൂക്കുന്ന് വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ജി. മനോജ്കുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ക്ക് താക്കീത് നല്‍കണം. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെപ്പോലെ മറ്റൊരു പ്രസ്ഥാനമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ വിഡിയോ പ്രകാശനവും ശശി തരൂര്‍ നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.