രാ​ജ്യ​ത്തെ ആ​ദ്യ അ​വ​യ​വ​മാ​റ്റ ആ​ശു​പ​ത്രി​ക്ക് മു​ഖ്യ​മ​ന്ത്രി ശി​ല​യി​ട്ടു

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​രം​ഗ​ത്ത് കേ​ര​ള​ത്തി​ന്റെ മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലാ​ണ് കേ​ര​ള ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ര്‍ഗ​ൻ ട്രാ​ന്‍സ് പ്ലാ​ന്റേ​ഷ​നി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​രോ​ഗ്യ വ​കു​പ്പ് കോ​ഴി​ക്കോ​ട് ചേ​വാ​യൂ​രി​ല്‍ സ്ഥാ​പി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ അ​വ​യ​വ​മാ​റ്റ ആ​ശു​പ​ത്രി​യു​ടെ ശി​ലാ​സ്ഥാ​പ​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ആ​രോ​ഗ്യ​രം​ഗ​ത്ത് ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന കാ​ല​ത്ത് അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ള്‍ പ്ര​ധാ​ന​മാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ വ​ന്‍തു​ക​യാ​ണ് ഇ​തി​ന് ചെ​ല​വാ​കു​ന്ന​ത്. പ​ല കു​ടും​ബ​ങ്ങ​ള്‍ക്കും ഇ​ത് താ​ങ്ങാ​നാ​കു​ന്നി​ല്ല. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് വി​ദ​ഗ്ധ​രി​ല്‍നി​ന്ന് ഇ​ങ്ങ​നെ​യൊ​രു ആ​ശു​പ​ത്രി​ക്കു​ള്ള നി​ര്‍ദേ​ശം വ​ന്ന​ത്. ആ​ശു​പ​ത്രി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തി​ന് എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍ഥി​ച്ചു.

കേ​ര​ള​ത്തി​ന്റെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ച​രി​ത്ര​ത്തി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​കു​ന്ന ദി​വ​സ​മാ​ണി​തെ​ന്ന് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍ജ് പ​റ​ഞ്ഞു. വ​ലി​യ ചി​കി​ത്സാ​ചെ​ല​വ് വ​രു​ന്ന അ​വ​യ​വ മാ​റ്റ​ത്തി​ന് ആ​ശു​പ​ത്രി യാ​ഥാ​ര്‍ഥ്യ​മാ​കു​ന്ന​തോ​ടെ കു​റ​ഞ്ഞ ചെ​ല​വി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യം ല​ഭ്യ​മാ​കും. അ​വ​യ​വ​മാ​റ്റം ക​ഴി​ഞ്ഞ രോ​ഗി​ക​ള്‍ക്ക് കു​റ​ഞ്ഞ വി​ല​യി​ല്‍ മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​വും സ​ര്‍ക്കാ​ര്‍ ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, എം.​കെ. രാ​ഘ​വ​ന്‍ എം.​പി, മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍, എം.​എ​ല്‍.​എ​മാ​രാ​യ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ല്‍, കെ.​കെ. ര​മ, ജി​ല്ല ക​ല​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ്, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​വി. വി​ശ്വ​നാ​ഥ​ന്‍, ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ കെ.​ജി. സ​ജി​ത്ത് കു​മാ​ര്‍, ഡി.​എം.​ഒ ഡോ. ​കെ.​കെ. രാ​ജാ​റാം, ആ​രോ​ഗ്യ കേ​ര​ളം ഡി.​പി.​എം സി.​കെ. ഷാ​ജി, കേ​ര​ള ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ര്‍ഗ​ന്‍ ട്രാ​ന്‍സ് പ്ലാ​ന്റേ​ഷ​ന്‍ സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ബി​ജു പൊ​റ്റ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ചേ​വാ​യൂ​രി​ലെ ത്വ​ഗ് രോ​ഗ ആ​ശു​പ​ത്രി വ​ള​പ്പി​ലെ 20 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് അ​വ​യ​വ​മാ​റ്റ ആ​ശു​പ​ത്രി സ്ഥാ​പി​ക്കു​ന്ന​ത്.

Tags:    
News Summary - Chief Minister laid stone for the first Organ Transplant Hospital in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.