ക്വലാലംപൂർ: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വലാലംപൂരിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം മോദിയെ സ്വീകരിച്ചു.
അൻവർ ഇബ്രാഹിം വിമാനത്താവളത്തിൽ നൽകിയ സ്വീകരണം ഏറെ സ്പർശിച്ചെന്നും ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും മോദി എക്സ് പോസ്റ്റിൽ പറഞ്ഞു.
മോദി ഞായറാഴ്ച മലേഷ്യൻ പ്രധാനമന്ത്രിയുമായി ചർച്ചകൾ നടത്തും. സഹകരണം വർധിപ്പിക്കുന്ന നിരവധി കരാറുകൾ ചർച്ചയിലുണ്ടായേക്കും. ആഴത്തിലുള്ള പ്രതിരോധ സഹകരണത്തിനും ശക്തമായ സാമ്പത്തിക ഇടപെടലിനുമുള്ള മുന്നേറ്റമായിരിക്കും പ്രധാനമെന്ന് മോദി സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.