Posted On
date_range Updated On
date_range ബസ് കാത്തുനിന്നവരിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് മരണം
കുമളി: സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിൽ ബസ് കാത്ത് വഴിയരുകിൽ നിൽക്കുകയായിരുന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
തേനി മെഡിക്കൽ കോളജിന് സമീപം കാണാവിലക്ക് ജങ്ഷനിൽ ശനിയാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. മധുരയിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് വഴിയിൽ നിന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയത്.
തേനി സ്വദേശികളായ പാൽരാജ് (76), ശൽവം (50) മാരിയമ്മാൾ (60) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭാഗ്യലക്ഷ്മിയെ (36) തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കുമളി അണക്കര സ്വദേശി അജിത് കുമാറിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.