ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ
Posted On
date_range Updated On
date_range ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍
എടപ്പാള്‍: പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോളിനെ (71) എടപ്പാളിലെ സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ശേഖറിനെ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ഗാലറിയിലാണ് തൂങ്ങിമരിച്ചത്. എടപ്പാള്‍ നീലിയാട്ട് താമസിച്ച് വരികയായിരുന്നു.
ചങ്ങരംകുളം എസ്.ഐ സുധീറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.