കൊടുങ്ങല്ലൂര്‍: സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി അടിയാണ് കോണ്‍ഗ്രസില്‍. എന്നാല്‍ മൂന്ന് സ്ഥാനാര്‍ഥിത്വങ്ങള്‍ പാര്‍ട്ടിക്കാര്‍ കൊണ്ടുവന്ന് കൊടുത്ത കുടുംബമുണ്ട് ശ്രീനാരായണപുരത്ത്. കോനേക്കാട് അബ്ദുല്‍ഖാദറിന്‍െറ കുടുംബത്തില്‍ സ്ഥാനാര്‍ഥികള്‍ മൂന്നുപേരാണ്. അബ്ദുല്‍ഖാദര്‍ നേതാവൊന്നുമല്ല. സംഘടന ഭാരവാഹിയുമല്ല. കേവലമൊരു കോണ്‍ഗ്രസുകാരന്‍. എന്നിട്ടും കുടുംബത്തിലെ മൂന്നുപേര്‍ സ്ഥാനാര്‍ഥികളാകാന്‍ കാരണം ഒന്നുമാത്രം. കോണ്‍ഗ്രസിന് ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയാകാന്‍ ആളെ കിട്ടുന്നില്ല. അബ്ദുല്‍ ഖാദറും ഭാര്യ സുഹ്റ, മരുമകള്‍ അസ്മാബി എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മൂന്നംഗ സ്ഥാനാര്‍ഥികളുടെ കുടുംബം ശ്രീനാരായണപുരം പഞ്ചായത്തിലെ 14 ാം വാര്‍ഡില്‍ ആമണ്ടൂരാണ് താമസിക്കുന്നത്. എന്നാല്‍ ഇവര്‍ സ്ഥാനാര്‍ഥികളായതാകട്ടെ ഇവര്‍ക്ക് ബന്ധവുമില്ലാത്ത വാര്‍ഡുകളിലും.
സി.പി.എം സ്ഥിരമായി ജയിക്കുന്ന എസ്.എന്‍.പുരം അഞ്ചാം വാര്‍ഡിലാണ് അബ്ദുല്‍ഖാദര്‍ മത്സരിക്കുന്നത്. ഭാര്യ സുഹറാബിയാകട്ടെ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഒമ്പതാം വാര്‍ഡ് ആലയിലും. മറ്റൊരു ബി.ജെ.പി വാര്‍ഡായ 12ാം വാര്‍ഡ് കോതപറമ്പിലാണ് മരുമകള്‍ അസ്മാബിയെ നിര്‍ത്തിയത്. നിന്നാല്‍ മതി ബാക്കി കാര്യങ്ങള്‍ ഞങ്ങളേറ്റു എന്നാണ് പാര്‍ട്ടിക്കാര്‍ നല്‍കിയ ഉറപ്പ്. അതിനാല്‍ മൂവരും വീട്ടില്‍ തന്നെയുണ്ട്. ഇതുവരെ വാര്‍ഡിലും കടന്നുചെന്നിട്ടില്ല.സ്ഥാനാര്‍ഥി ക്ഷാമം മറികടക്കാനും വാര്‍ഡുകളില്‍ പാര്‍ട്ടിയുടെ മേല്‍വിലാസം നിലനിര്‍ത്താനും നേതാക്കള്‍ കണ്ടത്തെിയ താല്‍ക്കാലിക തന്ത്രമാണ് കോനേക്കാട് അബ്ദുല്‍കരീമിന്‍െറ കുടുംബത്തിലെ സ്ഥാനാര്‍ഥിത്വം. ആളെ കിട്ടാത്തതിനാല്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ യു.ഡി.എഫിന് സ്ഥാനാര്‍ഥിയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.