വര്‍ക്കല: ഹാട്രിക് വിജയം ലക്ഷ്യമിട്ട് പത്രം ഏജന്‍റ് കോവൂര്‍ അനില്‍ ഗോദയില്‍. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡായ പാളയംകുന്നിലാണ് ഇദ്ദേഹം യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. കാല്‍നൂറ്റാണ്ടായി നിരവധി ദിനപത്രങ്ങളുടെ ഏജന്‍റും വിതരണക്കാരനുമാണിദ്ദേഹം. നാലാം തവണയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
1995ല്‍ സ്വന്തം വീട് സ്ഥിതിചെയ്യുന്ന പാളയംകുന്ന് വാര്‍ഡില്‍ മത്സരിച്ചെങ്കിലും ഏഴ് വോട്ടിന് തോറ്റു. 2005ല്‍ പാളയംകുന്ന് വാര്‍ഡില്‍ വീണ്ടും സ്ഥാനാര്‍ഥിത്വം ലഭിച്ചു. അന്ന് 130 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആദ്യ വിജയം സ്വന്തമാക്കിയത്. 2010ല്‍ തൊട്ടടുത്ത വാര്‍ഡായ ശിവപുരത്ത് മത്സരിക്കാനാണ് യു.ഡി.എഫ് അനിലിനെ നിയോഗിച്ചത്. കടുത്ത മത്സരത്തിനൊടുവില്‍ 50 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയമുറപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ഭരണം ചരിത്രത്തിലാദ്യമായി യു.ഡി.എഫിന് സ്വന്തമായപ്പോള്‍ അനില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കുറി വീണ്ടും സ്വന്തം വാര്‍ഡിലേക്ക് മടക്കം. പാളയംകുന്നില്‍ മൂന്നാം തവണയാണ് മത്സരിക്കുന്നത്. ആദ്യം തോല്‍വിയും പിന്നീട് വിജയവും സമ്മാനിച്ച വാര്‍ഡ് തന്നെ കൈവിടില്ളെന്നാണ് അനിലിന്‍െറ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.