തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഡിസംബർ 24മുതൽ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. എല്ലാം കൂടി ഇത്തവണ ക്രിസ്മസ് അവധി 12 ദിവസമുണ്ടാകും. ഇതു സംബന്ധിച്ച് ഉത്തരവും സർക്കാർ പുറത്തിറക്കി.
സാധാരണ ക്രിസ്മസ് അവധി 10 ദിവസമാണ് ഉണ്ടാകാറുള്ളത്. ഇത്തവണ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിനങ്ങളുടെ എണ്ണം കൂടിയത്. ഡിസംബർ 15ന് തുടങ്ങുന്ന ക്രിസ്മസ് പരീക്ഷകൾ 23നാണ് അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.