Posted On
date_range Updated On
date_range പാകിസ്താന് 686 കോടി ഡോളറിന്‍റെ യു.എസ് സഹായം
ഇസ്‍ലാമാബാദ്: പാകിസ്താന് എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കാനും പരിപാലിക്കാനും അമേരിക്ക 686 കോടി ഡോളർ നൽകും. ലിങ്ക് -16 സിസ്റ്റങ്ങൾ, ക്രിപ്‌റ്റോഗ്രാഫിക് ഉപകരണങ്ങൾ, ഏവിയോണിക്‌സ് അപ്‌ഡേറ്റ്, പരിശീലനം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ഭാവി ദൗത്യങ്ങളിലും യു.എസ് സേനയുമായി മികച്ച രീതിയിൽ പ്രവർത്തിക്കാൻ പാകിസ്താനെ ഈ കരാർ സഹായിക്കുമെന്ന് യു.എസ് ഡിഫൻസ് സെക്യൂരിറ്റി കോഓപറേഷൻ ഏജൻസി (ഡി.എസ്.സി.എ) പറഞ്ഞു. നവീകരണങ്ങൾ പാകിസ്താന്റെ എഫ്-16 വിമാനങ്ങളെ സുരക്ഷിതവും കൂടുതൽ ആധുനികവും 2040വരെ പ്രവർത്തനശേഷിയുള്ളതുമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.