ട്രംപിന്റെ ഇന്ത്യൻ നയം അമേരിക്കക്ക്ദോഷകരമെന്ന് കോൺഗ്രസ് അംഗം

ന്യൂയോർക്: ഇന്ത്യയോട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടരുന്ന നയം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കോട്ടമുണ്ടാക്കുന്നതാണെന്ന് യു.എസ് കോൺഗ്രസിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗം സിഡ്നി കംലഗെർ ഡോവ് പറഞ്ഞു.

ട്രംപ് നയം മാറ്റിയില്ലെങ്കിൽ, ഇന്ത്യയെ നഷ്ടപ്പെടുത്തുന്ന പ്രസിഡന്റാകും അദ്ദേഹമെന്നും അവർ പറഞ്ഞു. ഇന്ത്യയെ അകറ്റുക മാത്രമല്ല, റഷ്യൻ സാമ്രാജ്യത്തെ പുനരുജ്ജീവിപ്പിക്കുകയും ട്രാൻസ് അറ്റ്ലാന്റിക് സഖ്യം തകർക്കുകയും ലാറ്റിനമേരിക്കയെ പിണക്കുകയും ചെയ്തു. ഇത് ഒരു പ്രസിഡന്റിനും ഭൂഷണമല്ല. ട്രംപിന്റെ ഇന്ത്യ വിരുദ്ധത സംബന്ധിച്ച് ചരിത്രമെഴുതുമ്പോൾ അതിന് അമേരിക്കയുടെ തന്ത്രപരമായ താൽപര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കേണ്ടിവരും.

കോൺഗ്രസിന്റെ ദക്ഷിണ-മധ്യേഷ്യൻ രാജ്യങ്ങൾക്കായുള്ള സമിതിയിൽ സംസാരിക്കുകയായിരുന്നു അവർ.

ട്രംപിന്റെ നൊബേൽ സമ്മാനത്തിനായുള്ള അഭിനിവേശത്തെ പരിഹസിച്ച സിഡ്നി കംലഗെർ ഇന്ത്യക്കെതിരെ ചുമത്തിയ അധിക തീരുവ, എച്ച് വൺ ബി വിസക്കുള്ള ഭീമൻ ഫീസ് തുടങ്ങിയവയും പരാമർശിച്ചു.

Tags:    
News Summary - Congressman says Trump's India policy is bad for America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.