വാഷിങ്ടൺ: പ്രസിഡന്റ് നികോളാസ് മഡുറോ സർക്കാറുമായി സംഘർഷം തുടരുന്നതിനിടെ വെനിസ്വേലൻ തീരത്തുനിന്ന് എണ്ണടാങ്കർ പിടിച്ചെടുത്തതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മഡൂറോക്കെതിരെ മയക്കുമരുന്ന്, ഭീകരവാദകുറ്റം ചുമത്തിയുള്ള യു.എസിന്റെ സമ്മർദത്തിന് പുറമെയാണ് യു.എസ് സേനയെ നിയോഗിച്ചുള്ള കപ്പൽ പിടിച്ചെടുക്കൽ.
‘വെനിസ്വേലൻ തീരത്തുനിന്ന് ഞങ്ങൾ ഒരു വലിയ ടാങ്കർ പിടിച്ചെടുത്തു. ഇതുവരെ പിടിച്ചെടുത്തതിൽ ഏറ്റവും വലുതാണ്. ഒരു നല്ല കാരണത്തിനാണ് അത് പിടിച്ചെടുത്തത്- ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.എസ് കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും നേതൃത്വത്തിലാണ് കപ്പൽ പിടിച്ചെടുത്തത്. അതേസമയം കപ്പൽ പിടിച്ചെടുത്ത നടപടി നഗ്നമായ മോഷണവും അന്താരാഷ്ട്ര കടൽക്കൊള്ളയുമാണെന്ന് വെനിസ്വേലൻ സർക്കാർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.