Posted On
date_range Updated On
date_range പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് നൊബേൽ ജേതാവ് മരിയ
ഓസ്ലോ: ഈ വർഷത്തെ സമാധാന നൊബേൽ സമ്മാന ജേതാവ് മരിയ കൊറിന മചാഡോ 11 മാസത്തിനിടെ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. മരിയക്കുപകരം മകൾ അന കൊറീന സോസ നൊബേൽ സമ്മാനം സ്വീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് നോർവെയുടെ തലസ്ഥാനമായ ഓസ്ലോയിലെ ഹോട്ടൽ ബാൽക്കണിയിൽ നിന്നും അവർ അനുയായികളെ അഭിവാദ്യം ചെയ്തത്.
തുടർന്ന് മരിയയും അനുയായികളും വെനിസ്വേലയുടെ ദേശീയഗാനം ആലപിച്ചു. വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നടന്ന പ്രതിഷേധത്തിൽ പങ്കാളിയായതിനെ തുടർന്ന് മരിയയെ താൽക്കാലികമായി കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ജനുവരി ഒമ്പതു മുതൽ അവർ ഒളിവിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.