യുനൈറ്റഡ് നേഷൻസ്: താലിബാനുമായി പ്രായോഗിക ഇടപെടലുകളാണ് വേണ്ടതെന്നും ശിക്ഷാപരമായ നടപടികൾ പതിവുരീതി തുടരാൻ മാത്രമേ ഉപകരിക്കൂ എന്നും യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ സംബന്ധിച്ചാണ് യു.എൻ രക്ഷാസമിതി യോഗം ചേർന്നത്.
അഫ്ഗാനിസ്താനിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നയങ്ങൾ വേണമെന്നാണ് യു.എൻ രാജ്യങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും തങ്ങൾക്ക് അഭ്യർഥിക്കാനുള്ളതെന്നും ഇന്ത്യൻ പ്രതിനിധി പർവതനേനി ഹരീഷ് പറഞ്ഞു.
അഫ്ഗാന്റെ വികസനത്തിന് സഹായം നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കാബൂളിലെ ഇന്ത്യൻ മിഷന് വീണ്ടും എംബസി പദവി നൽകാനുള്ള തീരുമാനം ഇത് വ്യക്തമാക്കുന്നതാണ്. സഹായ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.