പ്രചാരകര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ‘പണി’കിട്ടും

തൃശൂര്‍: പ്രചാരണച്ചൂടില്‍ ആവേശത്തള്ളിച്ചയില്‍ വാചകമടിക്കുന്നവര്‍ ജാഗ്രത. വാചകമടി അതിരുവിട്ടാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വക പണി ഉറപ്പ്. സമുദായങ്ങള്‍ തമ്മിലോ ജാതികള്‍ തമ്മിലോ സംഘര്‍ഷം ഉണ്ടാകുംവിധമാകരുത് പ്രചാരണമെന്നാണ് കമീഷന്‍ നിര്‍ദേശം. മറ്റ് പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ നയപരിപാടികളെക്കുറിച്ച് മാത്രമാകണം. വ്യക്തിപരമായ തേജോവധം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങളും വേണ്ട. ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്. ജാതി -മത വികാരങ്ങള്‍ ഉണര്‍ത്തി വോട്ടു ചോദിക്കുന്നതും കുറ്റകരമാണ്.
കമീഷന്‍െറ മറ്റു നിര്‍ദേശങ്ങള്‍:

  • വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യരുത്.
  • പൊതുപ്രചാരണം അവസാനിച്ച ശേഷം മാധ്യമങ്ങളിലൂടെ പ്രചാരണം പാടില്ല.
  • പൊതുസ്ഥലങ്ങള്‍ കൈയേറിയോ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയിലോ പ്രചാരണ ഓഫിസുകള്‍ തുറക്കരുത്.  
  • പോളിങ് സ്റ്റേഷന്‍െറ 200 മീറ്റര്‍ പരിധിക്കപ്പുറമാകണം ഓഫിസുകള്‍.
  • മണ്ഡലത്തിന് പുറത്തുനിന്നത്തെുന്ന നേതാക്കള്‍ പ്രചാരണം കഴിഞ്ഞാലുടന്‍ സ്ഥലം വിടണം.
  • ജാഥ, പൊതുയോഗം, ഉച്ചഭാഷിണി എന്നിവക്ക് പൊലീസിന്‍െറ മുന്‍കൂര്‍ അനുമതി വേണം.
  • രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ഉച്ചഭാഷിണി ഉപയോഗം പാടില്ല.
  • വോട്ടര്‍മാര്‍ക്ക് സ്ളിപ്പുകള്‍ വെള്ളക്കടലാസിലാകണം. വോട്ടറുടെ പേര്, സീരിയല്‍ നമ്പര്‍, പാര്‍ട്ട് നമ്പര്‍, പോളിങ് സ്റ്റേഷന്‍ എന്നിവ മാത്രമേ ഇതില്‍ പാടുള്ളൂ.
  • പോളിങ് ഏജന്‍റുമാര്‍ മണ്ഡലത്തിലെ താമസക്കാരനും ബന്ധപ്പെട്ട പോളിങ് സ്റ്റേഷനിലെ വോട്ടറുമാകണം.
  • അപകീര്‍ത്തിപ്പെടുത്തുന്ന എസ്.എം.എസ് അയക്കരുത്.
  • വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമേ പോളിങ് സ്റ്റേഷനില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.
  • വോട്ടര്‍മാരെ വാഹനങ്ങളില്‍ പോളിങ് സ്റ്റേഷനിലത്തെിക്കുന്നതും കുറ്റകരമാണ്.
  • സര്‍ക്കാര്‍ വാഹനം പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.
  • തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പൊതുചര്‍ച്ചക്ക് വിളിക്കരുത്.
  • ബീക്കണ്‍ ലൈറ്റുള്ള പൈലറ്റ് വാഹനം പ്രചാരണത്തിന് ഉപയോഗിക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.