പീരുമേട്: ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ആശയക്കുഴപ്പത്തിലാണ്. ആര്‍ക്ക് വോട്ടുചെയ്യുമെന്നതാണ് പ്രശ്നം. ഏലപ്പാറ പഞ്ചായത്തില്‍ സ്വന്തം സ്ഥലമായ തണ്ണിക്കാനം വാര്‍ഡില്‍ എല്‍.ഡി.എഫിന് സ്ഥാനാര്‍ഥിയില്ല. ഈ വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിയായ ഓമന പ്രേമസുധന്‍െറ പത്രികയാണ് തള്ളിയത്.
ഒപ്പിടാന്‍ മറന്നതാണ് കാരണം. സ്ഥാനാര്‍ഥിയെ തേടി പ്രവര്‍ത്തകര്‍ പുറപ്പെട്ടെങ്കിലും സമയത്ത് എത്തിക്കാനും കഴിഞ്ഞില്ല. ഡമ്മിയുമുണ്ടായിരുന്നില്ല. ഇതിനിടെ കോണ്‍ഗ്രസിന്‍െറ ഡമ്മിയെ ഇടത് സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇനി കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് മത്സരമാണ്. ഇതോടെ എം.എല്‍.എയും ഇടത് പ്രവര്‍ത്തകരും വെട്ടിലായി. ആര്‍ക്ക് വോട്ട് ചെയ്യുമെന്ന ചോദ്യത്തിന് പിന്നീട് പ്രതികരിക്കാമെന്ന് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു.
സി.പി.എം സ്ഥാനാര്‍ഥിയുടെ പത്രികയില്‍ ഒപ്പിടാതെ നല്‍കിയത് പാര്‍ട്ടി അന്വേഷിക്കുമെന്നും നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.