സ്ഥാനാര്‍ഥികള്‍ കട്ടൗട്ടുകളും പോസ്റ്ററുകളും സ്ഥാപിക്കുന്ന തിരക്കിലേക്ക്

റാന്നി: സൂക്ഷ്മ പരിശോധനയിലും അതിജീവിച്ചതോടെ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഇനി ഫ്ളക്സ് കട്ടൗട്ടറുകളും പോസ്റ്ററുകളും സ്ഥാപിക്കുന്ന തിരക്കിലേക്ക്. ഇനിയും നാടുനീളെ വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള കട്ടൗട്ടറുകളും പോസ്റ്ററുകളും കൊണ്ട് നിറയും. സ്ഥാനാര്‍ഥികള്‍ വിജയിക്കുന്നതില്‍ നല്ളൊരു പങ്ക് ഇവക്കുള്ളതാണ്. ഇതൊന്നും ഇല്ളെങ്കില്‍ നിര്‍ജീവമായ കഴിവില്ലാത്ത സ്ഥാനാര്‍ഥിയായി വിലയിരുത്തലാകും ഫലം.

വ്യാഴാഴ്ച മുതല്‍ പ്രസുകളില്‍ തിരക്ക് വര്‍ധിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റാന്നിയിലെ ചില സ്ഥാപനങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ഏത് പാതിരാത്രിക്കും ഓര്‍ഡര്‍ സ്വീകരിക്കും. കടം ഇല്ളെന്നു മാത്രം. ഇപ്പോള്‍ തുണിയിലുള്ള ബാനര്‍ ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞു. വാനോളം കട്ടൗട്ടറുകള്‍ ഉയര്‍ത്തിവെക്കാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടികള്‍. ഫ്ളക്സുകള്‍ തയാറാക്കി തടികൊണ്ടുള്ള ചട്ടത്തില്‍ ഉറപ്പിച്ച് നല്‍കുന്ന പ്രസുകളും ഉണ്ട്. തുക വര്‍ധിക്കുമെന്ന് മാത്രം.  തിരക്കുകാരണം തമിഴ്നാട്ടിലെ ശിവകാശിയില്‍ എത്തിച്ചാണ് ജോലി. പുതിയ സാങ്കേതിക വിദ്യ വര്‍ധിച്ചതോടെ ശിവകാശിയിലേക്ക് പോകേണ്ടതില്ല.  സീഡിയിലാക്കി കൊണ്ടുവന്ന് മെയില്‍ ചെയ്യുക മാത്രം.

പിറ്റേ ദിവസം നാട്ടില്‍ പോസ്റ്ററുകളും ഫ്ളക്സുകളും റെഡി. വിവിധ തരത്തിലുള്ള പോസ്റ്ററുകള്‍ ഡബ്ള്‍ ഡമ്മി വലുപ്പത്തില്‍ ഒറ്റയടിക്ക് പ്രിന്‍റ് ചെയ്ത്  കട്ട് ചെയ്താല്‍ കൂടുതല്‍ ലാഭകരം. പ്രത്യേകം പ്രത്യേകം അടിച്ച് കാശ് കളയേണ്ടതില്ല. സ്വകാര്യ വാഹനങ്ങളും പാര്‍സല്‍ സര്‍വിസ് വഴിയും വേഗം പോസ്റ്ററും പ്രിന്‍റിങ് സാധനങ്ങള്‍ എത്തിക്കൊള്ളും. പഴയതുപോലെ ദിവസങ്ങളോളമുള്ള കാത്തിരിപ്പിനിയും വേണ്ട. ഏത് നിലവാരത്തിലുള്ള പോസ്റ്ററുകളും ഫ്ളക്സുകളും റെഡിയാണ്.

കണ്ണായ സ്ഥലങ്ങളില്‍ ഫ്ളക്സുകളും പോസ്റ്ററുകളും സ്ഥാപിച്ചില്ളെങ്കിലും പിന്നാലെ  വരുന്നവര്‍ വേറെ ഇടം നോക്കേണ്ടിവരും. അതിനാല്‍ നോമിനേഷന്‍ കൊടുക്കുന്നതിന് മുമ്പ് ഇവ തയാറാക്കി പ്രചാരണത്തിന് ഇറങ്ങിയവരുമുണ്ട്. ഇതുമൂലം സീറ്റുകള്‍ ഉറപ്പിക്കാന്‍ കഴിഞ്ഞെന്ന പ്രത്യേകതയുമുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.