വോട്ടുവേണേല്‍ റോഡുവേണം

പേരാമ്പ്ര: റോഡ് നവീകരിക്കുമെന്ന ഉറപ്പുതരാതെ വോട്ട് ചെയ്യാന്‍ പോകില്ളെന്നാണ് നൊച്ചാട് പഞ്ചായത്ത് 17ാം വാര്‍ഡിലെ മുണ്ടോകുളങ്ങര മനയില്‍ ഭാഗം പ്രദേശത്തുകാര്‍ പറയുന്നത്. റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികള്‍ നിരവധി നിവേദനങ്ങള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയിട്ടും ഗൗനിച്ചില്ലത്രെ.  ഈ റോഡിലൂടെ കാല്‍നടപോലും സാധ്യമല്ല. റോഡ് നന്നാക്കുമെന്ന് ഉറപ്പുലഭിച്ചില്ളെങ്കില്‍ വോട്ട് ബഹിഷ്കരിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.