താ​നൂ​ർ ഹാ​ർ​ബ​റി​ൽ മ​ത്തി​യു​മാ​യി അ​ണ​ഞ്ഞ വ​ള്ളം

മ​ത്തി​ക്ക് പൊ​ന്നും​വി​ല; തീ​ര​ത്ത് ആ​ഹ്ലാ​ദ​ത്തി​ര

പ​ര​പ്പ​ന​ങ്ങാ​ടി: മാ​സ​ങ്ങ​ളു​ടെ വ​റു​തി​ക്കും ക​ട​ൽ​മാ​ക്രി ഭീ​ഷ​ണി​ക്കും ശേ​ഷം ല​ഭി​ച്ച മ​ത്തി​ക്ക് പൊ​ന്നും​വി​ല. വ​ലി​യ ഇ​നം മ​ത്തി​ക്ക് ഒ​രു പ്ലാ​സ്റ്റി​ക് കൊ​ട്ട​ക്ക് 4000 മു​ത​ൽ 7000 രൂ​പ വ​രെ വി​ല കി​ട്ടി​യ​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

ഇ​ത് സീ​സ​ണി​ലെ റെ​ക്കോ​ഡ് വി​ല​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മ​ത്തി കൂ​ടു​ത​ൽ വ​രു​ന്ന​തു​കൊ​ണ്ട് വി​ല​കു​റ​യു​ന്ന പ്ര​ശ്ന​മി​ല്ല. ക​ർ​ണാ​ട​ക​യി​ലെ ക​മ്പ​നി​ക​ൾ വ്യ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്ര കി​ട്ടി​യാ​ലും മ​ത്തി വാ​ങ്ങാ​ൻ ഒ​രു​ക്ക​മാ​ണ്. അ​തി​നാ​ൽ നി​ശ്ചി​ത വി​ല​യി​ൽ​നി​ന്ന് താ​ഴോ​ട്ട് പോ​കാ​നി​ട​യി​ല്ല. വ​ലി​യ മ​ത്തി​ക്ക് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും ന​ല്ല വി​ല​യാ​ണ്. താ​നൂ​ർ ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മ​ത്തി​വ​ര​വ് സ​ജീ​വ​മാ​യ​ത്. 

Tags:    
News Summary - Sardines are worth gold; there is joy on the shore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.