കോ​ഡൂ​ർ പാ​ട്ടു​പാ​റ​കു​ള​മ്പ എ.​എം.​എ​ൽ.​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജെ​സ്സി​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​രം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അധ്യക്ഷ​ൻ മ​ച്ചി​ങ്ങ​ൽ മു​ഹ​മ്മ​ദ് ന​ൽ​കു​ന്നു

38 വ​ർ​ഷ​ത്തെ അ​ധ്യാ​പ​നം; ജെ​സ്സി ടീ​ച്ച​ർ പ​ടി​യി​റ​ങ്ങി

മ​ല​പ്പു​റം: കോ​ഡൂ​ർ പാ​ട്ടു​പാ​റ​കു​ള​മ്പ എ.​എം.​എ​ൽ.​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജെ​സ്സി 38 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന​ത്തി​നു​ശേ​ഷം പ​ടി​യി​റ​ങ്ങി. 18ാം വ​യ​സ്സി​ൽ 1988ലാ​ണ് ഈ ​സ്കൂ​ളി​ൽ ടീ​ച്ച​റാ​യി അ​ധ്യാ​പ​നം തു​ട​ങ്ങി​യ​ത്. റി​ട്ട. അ​ധ്യാ​പ​ക​ൻ ബി​ജു മാ​ത്യു​വാ​ണ് ഭ​ർ​ത്താ​വ്. ടീ​ച്ച​ർ​ക്ക് ര​ക്ഷി​താ​ക്ക​ളും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും മാ​നേ​ജ്മെൻറും ചേ​ർ​ന്ന് വി​പു​ല​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ശ​സ്ത ഗാ​യി​ക യും​ന അ​ജി​ന്റെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​പി. ഷാ​ജി, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വി. മു​ഹ​മ്മ​ദ​ലി, വൈ​സ് പ്ര​സി​ഡ​ന്റ് ജു​മൈ​ല വ​രി​ക്കോ​ട​ൻ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അധ്യക്ഷ​ൻ മ​ച്ചി​ങ്ങ​ൽ മു​ഹ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി. മു​ഹ​മ്മ​ദ് മു​സ്ത​ഫ, അ​ബ്ദു​റ​സ്സാ​ഖ് വി​ല്ല​ൻ, കെ.​എം.​എ​സ്.​യു കോ​ർ​പ​റേ​റ്റ് എ​ജു​ക്കേ​ഷ​ൻ ഗ്രൂ​പ് മാ​നേ​ജ​ർ ക​ട​ക്കാ​ട​ൻ മാ​നു, ചെ​യ​ർ​മാ​ൻ സാ​ബു മാ​സ്റ്റ​ർ, സു​ബൈ​ർ പാ​ട്ടു​പാ​റ, ശ​റ​ഫു​ദ്ദീ​ൻ പാ​ട്ടു​പാ​റ, പി.​ടി.​എ പ്ര​സി​ഡ​ന്റ് നു​ഹ്മാ​ൻ ശി​ബി​ൽ, റ​ഹീ​ന കു​രു​ണി​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - After 38 years of teaching; Jessie Teacher retires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.