ക​രു​ളാ​യി തെ​ക്കേ​മു​ണ്ട​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ

കാ​ട്ടാ​ന ന​ശി​പ്പി​ച്ച വാ​ഴ

ക​രു​ളാ​യി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന വി​ള​യാ​ട്ടം ​

ക​രു​ളാ​യി: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം തെ​ക്കേ​മു​ണ്ട​യി​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ച്ചു. മൈ​ലം​പാ​റ തെ​ക്കേ​മു​ണ്ട​യി​ലെ അ​ടു​ക്ക​ത്ത് അ​ബ്ദു​ൽ മ​ജീ​ദ്, അ​ടു​ക്ക​ത്ത് ഉ​മ്മ​ർ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​ത്.

30ല​ധി​കം കു​ല​ച്ച വാ​ഴ​ക​ൾ, 15ഓ​ളം ക​വു​ങ്ങു​ക​ൾ, അ​ഞ്ച് തെ​ങ്ങു​ക​ൾ എ​ന്നി​വ​യാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് രാ​ത്രി വൈ​കി​യെ​ത്തി​യ ആ​ന​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ചാ​ണ് നാ​ശം വി​ത​ച്ച​ത്. വ​ന​പാ​ല​ക​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​വും പ്ര​ദേ​ശ​ത്ത് കാ​ട്ട​ന​ക​ൾ എ​ത്തി വി​ള​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. അ​തി​നാ​ൽ സൗ​രോ​ർ​ജ വേ​ലി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പാ​തി​വ​ഴി​യി​ൽ നി​ല​ച്ച തൂ​ക്കു​വേ​ലി (ഹാ​ങ്ങി​ങ് സോ​ളാ​ർ ഫെ​ൻ​സി​ങ്) നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. 

Tags:    
News Summary - elephant attack back in Karula ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.