മു​ള്ള​റ ചേ​രി​ത്തോ​ട് പാ​ലം പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു

മു​ള്ള​റ ചേ​രി​ത്തോ​ട് പാ​ലം പ്ര​വൃ​ത്തി തു​ട​ങ്ങി

ക​രു​വാ​ര​കു​ണ്ട്: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് മു​ള്ള​റ ചേ​രി​ത്തോ​ടി​ന് പാ​ല​മൊ​രു​ങ്ങു​ന്നു. മ​ഴ​ക്കാ​ല​ത്ത് തോ​ട് ക​വി​ഞ്ഞൊ​ഴു​കി ഒ​റ്റ​പ്പെ​ടു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പാ​ലം തു​ണ​യാ​വു​ക.

കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​മാ​യി​രു​ന്ന പ​ട്ടി​ക്കാ​ട​ൻ ശൈ​ലേ​ഷ് ത​ന്റെ അ​ഞ്ചു വ​ർ​ഷ​ത്തെ റോ​ഡ് വി​ക​സ​ന ഫ​ണ്ടി​ന​ത്തി​ൽ ല​ഭി​ച്ച 25 ല​ക്ഷം രൂ​പ പാ​ല​ത്തി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കൂ​ടി ഗ​താ​ഗ​തം ന​ട​ത്താ​വു​ന്ന​വി​ധം മൂ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് ത​ന്നെ പാ​ലം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കും.

ഒ​ലി​പ്പു​ഴ​യു​ടെ കൈ​ത്തോ​ടാ​യ ചേ​രി​ത്തോ​ടി​ന്റെ താ​ൽ​ക്കാ​ലി​ക ന​ട​പ്പാ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പ​തി​വാ​യി ഒ​ലി​ച്ചു​പോ​കും. ഇ​തോ​ടെ ആ​ര്യാ​ട​ൻ കോ​ള​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഒ​റ്റ​പ്പെ​ടും. വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റും. പാ​ലം വ​രു​ന്ന​തോ​ടെ ഇ​തി​ന് പ​രി​ഹാ​ര​മാ​യേ​ക്കും.

Tags:    
News Summary - Mullara Reservoir Bridge Work begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.