പൊതുസമ്മതരെ കിട്ടാനുണ്ടോ?

കോഴിക്കോട്: പാര്‍ട്ടിയും മുന്നണിയും രാഷ്ട്രീയ വിശ്വാസപ്രമാണങ്ങളുമൊന്നും പ്രശ്നമല്ല, പൊതുസമ്മതനായാല്‍ മതി; സ്ഥാനാര്‍ഥിയാക്കാന്‍ മുന്നണികള്‍ തയാര്‍. ഇടതുമുന്നണി നേരത്തേതന്നെ സ്വീകരിച്ചുപോന്ന ഈ സമീപനം യു.ഡി.എഫും ബി.ജെ.പിയുമെല്ലാം സ്വീകരിക്കുകയാണ് ഈ തെരഞ്ഞെടുപ്പില്‍. 
 
പൊതുസമ്മതര്‍ സ്ഥാനാര്‍ഥികളായി വന്നാല്‍ അവര്‍ മത്സരിക്കുന്ന വാര്‍ഡില്‍ മാത്രമല്ല, മറ്റിടങ്ങളിലും അത് നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കുമെന്ന് പാര്‍ട്ടികള്‍ കരുതുന്നു. അതുകൊണ്ടുതന്നെ ജനസമ്മതിയുള്ള പൊതുസ്വതന്ത്രരെ തേടി പരക്കംപായുകയാണ് മുന്നണികളും പാര്‍ട്ടികളുമെല്ലാം. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഗ്ളാഡിസ് പി.ഇ. ഐസക്, മുന്‍ കോര്‍പറേഷന്‍ സെക്രട്ടറി വിജയരാഘവന്‍ തുടങ്ങിയവരെ മത്സരിപ്പിക്കാന്‍ എല്‍.ഡി.എഫ് ശ്രമം തുടങ്ങി. 
 
ഗ്ളാഡിസ് പി.ഇ. ഐസക് സന്നദ്ധയാവുകയും വിജയിക്കുകയും ചെയ്താല്‍ താക്കോല്‍സ്ഥാനങ്ങളിലൊന്ന് നല്‍കാനും സി.പി.എം ആലോചിക്കുന്നുണ്ട്. ഭരണപരമായ കാര്യങ്ങള്‍ സുഗമമായി നിര്‍വഹിക്കാന്‍ സെക്രട്ടറിയായി വിരമിച്ച വിജയരാഘവന്‍െറ സാന്നിധ്യം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. 
 
പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം പൊതുസമ്മതര്‍കൂടി പാനലിലുണ്ടാകണമെന്ന് മുസ്ലിം ലീഗ് തീരുമാനമെടുത്തുകഴിഞ്ഞു. ആളുകളുടെ കാര്യത്തില്‍ കൃത്യമായ ധാരണയിലത്തെിയിട്ടില്ളെങ്കിലും ഈ ദിശയിലുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസാകട്ടെ, പൊതുസമ്മതര്‍ക്കൊപ്പം പാര്‍ട്ടിയില്‍തന്നെ വലിയ അഭിപ്രായവ്യത്യാസമില്ലാത്തവരെയും രംഗത്തിറക്കാനാണ് ആലോചിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.