ജനൽ പൊളിച്ച് വീട്ടിൽ കയറി ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

പരവൂർ: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. പരവൂർ കൂനയിൽ പാലമൂട്ടിൽ പടിഞ്ഞാറ്റതിൽ രാജിത്ത് (28) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ പ്രതി യുവതിയുടെ വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറി ഉറങ്ങികിടക്കുവായിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ഉണർന്നതോടെ ഇയാൾ ഓടി രക്ഷപെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പരവൂർ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

ഇയാൾക്കെതിരെ പരവൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് നരഹത്യശ്രമ കേസുകളും എൻ.ഡി.പി.എസ് കേസും, അക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും കേസുകൾ നിലവിലുണ്ട്. പരവൂർ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഖിൽ, ബിജു, എസ്.സിപിഒ അനൂപ് സി.പി.ഒ വിശാഖ്, അൻഷാദ് എന്നിവര അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Man arrested for trying to sexually assault sleeping woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.