അരീക്കോട്: 49-ാമത് സംസ്ഥാന സീനിയ൪ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് അരീക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം ഒരുങ്ങുന്നു. സ്റ്റേഡിയത്തിൻെറ തെക്ക് പടിഞ്ഞാറ് വടക്ക് ഭാഗങ്ങളിലായി പത്ത് നിരക്കിലുള്ള ഗ്യാലറിയുടെ നി൪മാണം ഏതാണ്ട് പൂ൪ത്തിയായി.
കിഴക്കുഭാഗത്തായി കസേരകൾ സ്ഥാപിക്കാനും പവലിയനുള്ള സൗകര്യവും രണ്ട് ദിവസത്തിനകം പൂ൪ത്തിയാക്കും. പതിനായിരം പേ൪ക്കുള്ള ഇരിപ്പിട സൗകര്യം കുറ്റമറ്റതാക്കുകയും സ്റ്റേഡിയം നിരപ്പാക്കുകയും ചെയ്യുന്നത് ചാത്തമംഗലത്തുനിന്നുള്ള വിദഗ്ധരാണ്. ഒരാഴ്ചയായി വൈകുന്നേരം മഴ പെയ്തിരുന്നത് സംഘാടകരെ അൽപമൊന്ന് കുഴക്കിയിരുന്നെങ്കിലും വ്യാഴാഴ്ച മുതൽ തെളിഞ്ഞ അന്തരീക്ഷം കളിയൊരുക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. 18ന് വൈകീട്ട് ആറിന് ഉദ്ഘാടനച്ചടങ്ങും തുട൪ന്ന് ആദ്യ കളിയും അരങ്ങേറും. വ൪ണശബളമായ മാ൪ച്ച്പാസ്റ്റോടെയാണ് അരീക്കോടിന് ലഭിച്ച പ്രഥമ സംസ്ഥാന കാൽപ്പന്തുകളിക്ക് തുടക്കം കുറിക്കുക. കേരള ഫുട്ബാൾ അസോസിയേഷൻ കളിയുടെ ഫിക്സ്ച൪ പുറത്തിറക്കി.
വൈകീട്ട് ആറരക്ക് കോട്ടയവും പത്തനംതിട്ടയും തമ്മിലാണ് ആദ്യ മത്സരം. 19നാണ് ആതിഥേയ ജില്ലയായ മലപ്പുറത്തിൻെറ കളി. 20ന് ആറരക്ക് കോഴിക്കോടും കൊല്ലവും ഏറ്റുമുട്ടും. അന്നുതന്നെ തൃശൂരും ആലപ്പുഴയും തമ്മിലും മത്സരിക്കും. 22ന് ഇടുക്കി-കാസ൪കോട്, തിരുവനന്തപുര-പാലക്കാട്, 23ന് എറണാകുളം-വയനാട് ടീമുകൾ മാറ്റുരക്കും. 24നാണ് കണ്ണൂ൪ കളിക്കളത്തിലിറങ്ങുന്നത്. ക്വാ൪ട്ട൪ ഫൈസലുകൾക്ക് ശേഷം 25, 26 തീയതികളിൽ വൈകീട്ട് ആറരക്കാണ് സെമി ഫൈനൽ. 27ന് ലൂസേഴ്സ് ഫൈനലും ഫൈനലും നടക്കും. 18, 19, 21 തീയതികളിൽ ഓരോന്നും 20ന് രണ്ടും വീതം കളിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.