യൂത്ത് കോണ്‍. സമ്മേളനവേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം

കണ്ണൂ൪: യൂത്ത് കോൺഗ്രസ് കണ്ണൂ൪ നിയോജക മണ്ഡലം പൊതുസമ്മേളന വേദിയിൽ പ്രവ൪ത്തക൪ തമ്മിലുണ്ടായ സംഘ൪ഷം പക൪ത്തിയ ഫോട്ടോഗ്രാഫ൪മാ൪ ഉൾപ്പെടെ 12ഓളം മാധ്യമ പ്രവ൪ത്തക൪ക്കു നേരെ അക്രമം. ഗുരുതരമായി പരിക്കേറ്റ സീൽ ടി.വി കാമറാമാൻ പ്രവീൺ (23) സിറ്റി വിഷൻ കാമറാമാൻ ജ്യോതിഷ്  എന്നിവരെ കണ്ണൂ൪ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവീണിൻെറ കാമറയും തക൪ത്തു.
മനോരമാ ന്യൂസ് റിപ്പോ൪ട്ട൪ അഭിലാഷ് ജോൺ, അമൃത ടി.വി റിപ്പോ൪ട്ട൪ ദീപക് ധ൪മടം, ഇന്ത്യാവിഷൻ കാമറാമാൻ ലിമേഷ്, മനോരമ ന്യൂസ് കാമാറാമാൻ ജയരാജ്, റിപ്പോ൪ട്ട൪ കാമറാമാൻ സുമേഷ്, ജീവൻ ടി.വി കാമറാമാൻ ശ്രീജിത്, സിറ്റിചാനൽ കാമറാമാൻ മോനിഷ്, സിറ്റി വിഷൻ കാമറാമാൻ ജ്യോതിഷ് തുടങ്ങിയവ൪ക്കാണ് മ൪ദനമേറ്റത്.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവങ്ങൾക്കു തുടക്കം. യൂത്ത് കോൺഗ്രസ് പുന$സംഘടനക്കു ശേഷം നടന്ന ആദ്യത്തെ മണ്ഡലം സമ്മേളനത്തിൻെറ പൊതുയോഗമായിരുന്നു ഇന്നലെ നടന്നത്. ‘രാഷ്ട്രരക്ഷാ റാലി സമ്മേളന വേദിയായ കണ്ണൂ൪ കലക്ടറേറ്റ് മൈതാനിയിൽ പ്രവേശിച്ച് നിമിഷങ്ങൾക്കു ശേഷമായിരുന്നു അക്രമം.
സംഘ൪ഷം നടക്കുന്നതറിഞ്ഞ് സമ്മേളന വേദിക്കരികിൽ നിന്ന് സീൽ ടി.വി കാമറാമാൻ പ്രവീൺ രംഗങ്ങൾ പക൪ത്താൻ എത്തി. ഇയാളെ യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ മ൪ദിക്കുകയായിരുന്നു. കൂടുതൽ ചാനൽ ഫോട്ടോഗ്രാഫ൪മാ൪ സംഘ൪ഷം പക൪ത്താനെത്തിയതോടെ പ്രവ൪ത്ത൪ അക്രമാസക്തരായി. കാമറ പിടിച്ചു വാങ്ങാനും ശ്രമമുണ്ടായി. മുതി൪ന്ന നേതാക്കളടക്കം വേദിയിലുണ്ടായിരുന്നുവെങ്കിലും ശാന്തരാക്കാൻ അവ൪ സംഘ൪ഷ സ്ഥലത്തിറങ്ങിയില്ല. മാധ്യമപ്രവ൪ത്തക൪ വേദി വിട്ടതിനു ശേഷമാണ് കെ. സുധാകരൻ എം.പി സ്ഥലത്തെത്തി പ്രവ൪ത്തകരോട് ശാന്തരാകാൻ ആവശ്യപ്പെട്ടത്. മാധ്യമ പ്രവ൪ത്തക൪ക്കെതിരെ അക്രമം നടത്തിയവ൪ പാ൪ട്ടി പ്രവ൪ത്തകരാണെങ്കിൽ  നടപടിയെടുക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.