കോഴിക്കോട്: നവംബ൪ 15 മുതൽ കേരളത്തിലെ ക്വാറി ക്രഷ൪ മേഖലയിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ആൾ കേരള കരിങ്കൽ, ചെങ്കൽ ക്വാറി ആൻഡ് ക്രഷ൪ അസോസിയേഷൻ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. വനം പരിസ്ഥിതി വകുപ്പിൻെറ അനുമതിയില്ലാതെ ക്വാറികളുടെ പെ൪മിറ്റ് പുതുക്കുകയില്ലെന്ന മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻെറ ഉത്തരവ് പിൻവലിക്കുക, അഞ്ച് ഹെക്ടറിന് താഴെയുള്ള ക്വാറികൾക്ക് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിൻെറ അനുവാദം വാങ്ങണമെന്ന നിബന്ധന ഒഴിവാക്കുക, കേരളത്തിന് ക്വാറി സംരക്ഷണ നിയമം കൊണ്ടുവരുക, സ൪ക്കാ൪ രൂപവത്കരിച്ച ഹൈപ്പവ൪ കമ്മിറ്റി മുമ്പാകെ ക്വാറി മേഖലയിലെ സംഘടനകൾ സംയുക്തമായി നൽകിയ 47 ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കേരളത്തിലെ മൂന്നുലക്ഷത്തോളം പേ൪ക്ക് നേരിട്ടും 10 ലക്ഷത്തിലധികം പേ൪ക്ക് അല്ലാതെയും തൊഴിൽ നൽകുന്ന മേഖലയെ സ൪ക്കാ൪ അവഗണിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു.
കേരളത്തിലെ ചെറുകിടക്കാരുടെ ലൈസൻസ് റദ്ദാക്കുന്ന സ൪ക്കാ൪ വൻകിട കമ്പനികൾക്ക് അനുകൂലമായ നയമാണ് സ്വീകരിക്കുന്നത്.
ആൾ കേരള ക്രഷ൪ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എം. കോയാമു, ലൈസൻസ്ഡ് ക്വാറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി ഒ. ശിവരാജൻ, പി.സി. അബ്ദുൽ കരീം, സമര സമിതി കൺവീന൪ എം.കെ. ബാബു, ട്രഷറ൪ കെ.കെ. അബ്ദുൽ ലത്തീഫ് തുടങ്ങിയവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.