ലോക ഫുട്ബാളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം : 23 അംഗ ലിസ്റ്റ് പ്രഖ്യാപിച്ചു

സൂറിച്ച്: 2012ലെ ലോക ഫുട്ബാള൪ ഓഫ് ദ ഇയ൪ തെരഞ്ഞെടുപ്പിനായി 23 താരങ്ങളെ ഫിഫ ഷോ൪ട്ലിസ്റ്റ് ചെയ്തു. തുട൪ച്ചയായ നാലാം തവണയും അവാ൪ഡ് ഉറ്റുനോക്കുന്ന ലയണൽ മെസ്സി, ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരങ്ങളായ സാവി ഹെ൪ണാണ്ടസ്, ആന്ദ്രേ ഇനിയസ്റ്റ, റയൽ മഡ്രിഡിൻെറ പോ൪ചുഗീസ് സൂപ്പ൪ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, മാഞ്ചസ്റ്റ൪ യുനൈറ്റഡ് സ്ട്രൈക്ക൪ വെയ്ൻ റൂണി തുടങ്ങിയവ൪ ലിസ്റ്റിലുണ്ട്.
ഇവരിൽനിന്ന് അവസാന മൂന്നുപേരെ നവംബ൪ 29ന് ബ്രസീലിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. ജനുവരി ഏഴിന് സൂറിച്ചിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.
സ്പെയിൻ ദേശീയ ടീമിലെ ഏഴംഗങ്ങൾ 23 അംഗ പ്രാഥമിക ലിസ്റ്റിലുണ്ട്. ഈ വ൪ഷം യൂറോകപ്പ് നിലനി൪ത്തിയ പ്രകടനമാണ് അവ൪ക്ക് തുണയായത്. ബാഴ്സലോണയിൽനിന്ന്  സാവിക്കും ഇനിയസ്റ്റക്കും പുറമെ സ്പാനിഷ് താരങ്ങളായ സെ൪ജിയോ ബുസ്ക്വെ്സ്, ജെറാ൪ഡ് പിക്വെഎന്നിവരും ലിസ്റ്റിലെത്തി. റയൽ മഡ്രിഡിൽനിന്ന് ഗോളി ഐക൪ കസീയസ്, ഡിഫൻഡ൪ സെ൪ജിയോ റാമോസ്, മിഡ്ഫീൽഡ൪ സാബി അലോൻസോ എന്നീ സ്പാനിഷ് താരങ്ങളും ലിസ്റ്റിൽ ഇടംനേടി.
യൂറോകപ്പ് ഫൈനലിലെത്തിയ ഇറ്റലി ടീമിൽനിന്ന് മൂന്നുപേ൪ ലിസ്റ്റിലെത്തി. മാഞ്ചസ്റ്റ൪ സിറ്റി സ്ട്രൈക്ക൪ മാരിയോ ബലോട്ടെല്ലി, യുവൻറസ് ഗോളി ഗിയാൻ ലൂയിജി ബഫൺ, മിഡ്ഫീൽഡ൪ ആന്ദ്രി പി൪ലോ എന്നിവരാണ് അസൂറി നിരയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അ൪ജൻറീനയിൽനിന്ന് മെസ്സിയെക്കൂടാതെ മാഞ്ചസ്റ്റ൪ സിറ്റി സ്ട്രൈക്ക൪ സെ൪ജിയോ അഗ്യൂറോയും ലിസ്റ്റിലുണ്ട്. ജ൪മനിയിൽനിന്ന് ബയേൺ മ്യൂണിക് ഗോളി മാനുവൽ ന്യൂയറും റയൽ മഡ്രിഡ് മിഡ്ഫീൽഡ൪ മെസൂത് ഒസീലും ഇടംനേടി. ബ്രസീലിൽനിന്ന് സാൻേറാസ് താരം നെയ്മ൪, ഫ്രാൻസിൽനിന്ന് റയൽ മഡ്രിഡ് സ്ട്രൈക്ക൪ കരീം ബെൻസേമ, ഇംഗ്ളണ്ടിൽനിന്ന് റൂണി, കൊളംബിയയിൽനിന്ന് അത്ലറ്റികോ മഡ്രിഡിൻെറ ഗോളടിവീരൻ റഡാമെൽ ഫാൽകാവോ, സ്വീഡനിൽനിന്ന് പി.എസ്.ജി സ്ട്രൈക്ക൪ സ്ളാറ്റൻ ഇബ്രാഹിമോവിച്ച്, നെത൪ലൻഡ്സിൽനിന്ന് മാഞ്ചസ്റ്റ൪ യുനൈറ്റഡ് താരം റോബിൻ വാൻ പെഴ്സി എന്നിവ൪ ലിസ്റ്റിലെത്തി. ഐവറി കോസ്റ്റ് താരങ്ങളായ ദിദിയ൪ ദ്രോഗ്ബയും യായാ ടൂറെയുമാണ് 23 അംഗ ലിസ്റ്റിലെ ആഫ്രിക്കൻ താരങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.