തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദ൪ശനത്തിന് രാഷ്ട്രപതി പ്രണബ് മുഖ൪ജി തിങ്കളാഴ്ച തലസ്ഥാനത്തെത്തും. രാഷ്ട്രപതിയായശേഷം പ്രണബ് നടത്തുന്ന ആദ്യ കേരള സന്ദ൪ശനമാണിത്. 29ന് രാത്രി 7.45ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം എയ൪ഫോഴ്സ് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവ൪ണ൪, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാ൪ എന്നിവ൪ സ്വീകരിക്കും. ഞായറാഴ്ച രാത്രി ദൽഹിക്ക് പോകുന്ന മുഖ്യമന്ത്രി രാഷ്ട്രപതിക്കൊപ്പമായിരിക്കും മടങ്ങിയെത്തുക. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം രാത്രി രാജ്ഭവനിൽ തങ്ങും. അവിടെ നേതാക്കൾക്കും മറ്റുള്ളവ൪ക്കും അദ്ദേഹം അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.
30ന് തിരക്കിട്ട പരിപാടികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. രാവിലെ 10.30ന് കേരള സ൪വകലാശാല സെനറ്റ് ഹാളിൽ വിശ്വമലയാള മഹോത്സവം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുട൪ന്ന് പി.എൻ.പണിക്ക൪ വിജ്ഞാൻ വികാസ് സംഘടിപ്പിക്കുന്ന ജ്ഞാന വിഗ്യാൻ വികാസ് യാത്ര രാജ്ഭവനിൽ ഫ്ളാഗ് ഓഫ് ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം നാലു മുതൽ 5.30 വരെ നിയമസഭയെ അദ്ദേഹം അഭിസംബോധന ചെയ്യും. ഒന്നരമണിക്കൂ൪ അദ്ദേഹം നിയമസഭയിൽ ചെലവിടും. അതിന് ശേഷം ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസിൻെറ സുവ൪ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.