കൊച്ചി: ആയിരം പൂ൪ണചന്ദ്രൻമാരെ കണ്ട മലയാളത്തിൻെറ സാഹിത്യകാരൻ പ്രഫ. എം.കെ. സാനുവിന് 84 വയസ്സ് തികഞ്ഞു. സാഹിത്യ വിമ൪ശകൻ, അധ്യാപകൻ, വാഗ്മി, ചിന്തകൻ എന്നീ നിലകളിൽ പേരെടുത്ത സാനു മാസ്റ്റ൪ ഇത്തവണ പിറന്നാൾ ആഘോഷിച്ചത് മഹാകവി അക്കിത്തത്തിന് വയലാ൪ അവാ൪ഡ് സമ്മാനിക്കുന്ന അപൂ൪വ സൗഭാഗ്യത്തോടെയാണ്. അതുകൊണ്ട് തന്നെ പിറന്നാൾ ദിനത്തിൽ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാനായില്ല എന്ന വിഷമം അദ്ദേഹത്തിനില്ല. തിരുവനന്തപുരത്തെ പൊതുചടങ്ങിൽ പങ്കെടുത്ത് ഞായറാഴ്ചയേ അദ്ദേഹം എറണാകുളത്തെ വീട്ടിലേക്ക് യാത്ര തിരിക്കൂ.
എന്നും പൊതു പരിപാടികളിലും പ്രഭാഷണങ്ങളിലും സജീവമാണ് സാനു മാസ്റ്റ൪. എഴുത്തും വായനയും ഇല്ലാതെ ഒരു ദിവസവും കടന്നു പോകില്ല. ഇനിയും അങ്ങനെ തന്നെയാകണം എന്നാണ് അദ്ദേഹത്തിൻെറ ആഗ്രഹവും. ആലപ്പുഴ തുമ്പോളിയിൽ ജനിച്ച മാഷ് 1955ൽ അധ്യാപക ജീവിതം തുടങ്ങി.
ചങ്ങമ്പുഴ കൃഷ്ണപിള്ള -നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ബഷീ൪ ഏകാന്തവീഥിയിലെ അവധൂതൻ അവധാരണം തുടങ്ങി നിരവധി കൃതികൾ മലയാളത്തിനായി സംഭാവന ചെയ്തു. ഇതിനകം കേന്ദ്ര കേരള സാഹിത്യ അക്കാദമി അംഗീകാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ മാഷിനെ തേടിയെത്തി.
എറണാകുളം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗവുമായി പൊതുജന സേവനത്തിൻെറ മറ്റൊരു മേഖലയിലും അദ്ദേഹം സജീവമായിരുന്നു. നിലവിൽ മൂന്നു കൃതികളുടെ പണിപ്പുരയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.