ചേളാരി ഐ.ഒ.സി പ്ളാന്‍റിലെ തൊഴിലാളി സമരം പിന്‍വലിച്ചു

മലപ്പുറം: ചേളാരി ഐ.ഒ.സി പ്ളാൻറിലെ കയറ്റിറക്കുതൊഴിലാളി സമരം അവസാനിപ്പിച്ചു. മലപ്പുറം കലക്ട൪ എം.സി. മോഹൻദാസിൻെറ ചേമ്പറിൽ വിളിച്ച ഒത്തുതീ൪പ്പ് ച൪ച്ചയിലെ തീരുമാനപ്രകാരമാണ് തൊഴിലാളികൾ സമരം പിൻവലിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മുതൽ കയറ്റിറക്ക്  പുനരാരംഭിക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു. പ്ളാൻറിലെ 33 കയറ്റിറക്കുത്തൊഴിലാളികൾക്ക് വരുന്ന മൂന്ന് മാസത്തേക്ക് 5000 രൂപ വീതം ഇടക്കാലശ്വാസം നൽകണമെന്ന് യോഗം ഐ.ഒ.സിയോട് ആവശ്യപ്പെട്ടു. കെ.എൻ.എ.ഖാദ൪ എം.എൽ.എയും ച൪ച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.