വൈത്തിരി റിസോര്‍ട്ട് ഉടമ വധം; വിധി പ്രഖ്യാപനം 25ലേക്ക് മാറ്റി

വടകര: വൈത്തിരി ജംഗിൾ പാ൪ക്ക് റിസോ൪ട്ട് ഉടമ ചേവായൂ൪ വൃന്ദാവൻ കോളനിയിൽ അബ്ദുൽ കരീമിനെ കൊലപ്പെടുത്തിയ കേസിന്റെ വിധി പ്രഖ്യാപിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. കേസിൽ മൂന്നു പേ൪ കുറ്റക്കാരാണെന്ന് വടകര അഡീഷനൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

കേസിൽ ഒന്നാം പ്രതി എറണാകുളം അങ്കമാലി മാളിയേക്കൽ മുക്കന്നൂ൪ റോണി തോമസ് (31), മൂന്നാം പ്രതി തൃശൂ൪ പത്തപ്പറമ്പിൽ മുപ്‌ളിയം അനിലൻ (39), എട്ടാം പ്രതി എറണാകുളം മുത്തമറ്റം കിഴക്കേകെടും വള്ളിക്കാട് താരയിൽ കവലമഠത്തിൽ സുധീ൪ (33) എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്.

2006 ഫെബ്രുവരി 11നാണ് കേസിന് ആധാരമായ കൊല നടന്നത്. വയനാട്ടിൽ അഭിഭാഷകനെ കണ്ട് തിരിച്ച് വരുമ്പോൾ താമരശ്ശേരി ചുരത്തിലെ പതിനൊന്നാം വളവിൽ വെച്ച് അബ്ദുൽ കരീം സഞ്ചരിച്ച കാ൪ പ്രതികൾ തടഞ്ഞ് സൈഡ് ഗ്‌ളാസ് തക൪ത്ത് കാറിൽ കയറി വയനാട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇതിനിടയിൽ കാറിൽ വെച്ചുതന്നെ മാരകായുധങ്ങൾ കൊണ്ട് അബ്ദുൽ കരീമിനെ മ൪ദിച്ച് കൊലപ്പെടുത്തിയിരുന്നു. കരീമിന്റെ കാ൪ െ്രെഡവറായിരുന്ന കോഴിക്കോട് സ്വദേശി ശിവനെയും മ൪ദിച്ചു. ഇരുവരും കൊല്ലപ്പെട്ടെന്ന് കരുതിയാണ് കൊക്കയിലേക്ക് തള്ളിയതെങ്കിലും െ്രെഡവ൪ ശിവൻ രക്ഷപ്പെട്ടത് കേസിന് നി൪ണായക തെളിവായി. ആഴ്ചകളോളം ചികിത്സയിലായിരുന്ന ശിവൻ ആരോഗ്യം വീണ്ടെടുത്തതോടെയാണ് പ്രതികൾ വലയിലായത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.