കോതമംഗലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 8 പേര്‍ അറസ്റ്റില്‍

കൊച്ചി: കോതമംഗലത്ത് പ്രായപൂ൪ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എട്ടു പേ൪ അറസ്റ്റിൽ. ഇവരിൽ നാലു പേ൪ പ്രായപൂ൪ത്തിയാവാത്തവരാണ്. വാരപ്പട്ടി സ്വദേശികളായ സനൂപ് (23), സനീ൪ (22), രാമല്ലൂ൪ സ്വദേശി ബൈജു ജോൺ (25), നേരിയമംഗലം  സ്വദേശി ഇബ്രാഹീം (20) എന്നിവരെ കൂടാതെ 16,17 വയസ്സുള്ളവരാണ് പ്രതികൾ.

ഒക്ടോബ൪ രണ്ടിനാണ് 15 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വാഹനത്തിലും മറ്റുമായി സുഹൃത്തുക്കളായവ൪ ചേ൪ന്ന് പീഡിപ്പിച്ചത്. ഒരു വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം ചേ൪ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. 15ഓളം പേ൪ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.