Posted On
date_range Updated On
date_range ജോസ് സിറിയക് അടുത്ത ചീഫ് സെക്രട്ടറി
തിരുവനന്തപുരം:കെ. ജയകുമാ൪ വിരമിക്കുന്ന ഒഴിവിൽ കെ. ജോസ് സിറിയക് സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും. സംസ്ഥാന കേഡറിലെ ഏറ്റവും മുതി൪ന്ന ഉദ്യോഗസ്ഥനായ ജോസ് സിറിയക്, ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ രാസവള മന്ത്രാലയത്തിൽ കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് സെക്രട്ടറിയാണ.് ഒക്ടോബ൪ 31ന് വിരമിക്കുന്ന ജയകുമാ൪ ശബരിമല സ്പെഷൽ ഓഫിസറായി തുടരും.
1977 ഐ.എ.എസ് ബാച്ചുകാരനായ ഇദ്ദേഹം കേന്ദ്ര ധനമന്ത്രാലയത്തിൽ റവന്യു സെക്രട്ടറി, സംസ്ഥാന ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. തിരുകൊച്ചി മുൻ എം.എൽ.എയും കോട്ടയം ബി.സി.എം കോളജ് പ്രിൻസിപ്പലുമായിരുന്ന ഷെവലിയാ൪ വി.ജെ. ജോസഫിൻെറ പൗത്രനും ചീഫ് എൻജിനീയറായിരുന്ന കെ.ജെ.സിറിയക്കിൻെറ മകനുമാണ്. ഭാര്യ: സൾജു. മക്കൾ: സിറിയക് കണ്ടോത്ത്, രോഹിണി ജോസ്, ദീപ്തി ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.