Posted On
date_range Updated On
date_range ചിക്കൻപോക്സ് പടരുന്നു; സ്കൂളിന് അവധി
കായംകുളം: സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചിക്കൻപോക്സ് പടരുന്ന സാഹചര്യത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് സെപ്റ്റംബർ 16 മുതൽ 21 ദിവസത്തേക്ക് ജില്ല കലക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചു. നിലവിൽ 22 വിദ്യാർഥികളാണ് രോഗബാധിതരായത്. അവധി ദിനങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തണമെന്നും വിദ്യാലയങ്ങളിൽ ചിക്കൻപോക്സ് പടരുന്നത് തടയാൻ ആരോഗ്യ-തദ്ദേശവകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും ജില്ല കലക്ടർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.